തിരുവനന്തപുരം : സ്വന്തംസഖാക്കളെ വര്‍ഗ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചൈനാചാരന്മാര് എന്ന് മുദ്രകുത്തി ജയിലറകളില്‍ അടച്ചവര്‍. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സിപിഐ എന്ന് രൂക്ഷ വിമര്‍ശനവുമായി സിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരിക. ‘തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരിലെഴുതിയിട്ടുള്ള ലേഖനത്തില്‍ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐന്ന് വിമര്‍ശിക്കുന്നുണ്ട്.
പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന് സിപിഐ പ്രതിപാദിച്ചിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന വിധത്തിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമ്മേളനകാലം വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റേയും അതുവഴിയുള്ള തിരുത്തലുകളുടേതുമാണ്.
കോണ്‍ഗ്രസ് ബന്ധവും അടിയന്തരാവസ്ഥക്കാലത്തെ ഭരണപങ്കാളിത്തത്തിനെതിരെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പിളര്‍പ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതാണെന്ന് തെളിയാക്കാനിറങ്ങിയ സിപിഐ രണ്ടുസീറ്റിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് നാണംകെട്ടുവെന്ന് ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.
1967- ലെ ഇഎംഎസ് സര്‍ക്കാരില്‍ പങ്കാളിയായ സിപിഐ വര്‍ഗ്ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ ആ സര്‍ക്കാരിനെ പുറത്താക്കാന്‍ മുന്നോട്ടുവന്നു. പ്രധാനമന്ത്രി സ്ഥാനം വെച്ചുനീട്ടിയപ്പോള്‍പോലും നിരാകരിക്കാന്‍ സിപിഎമ്മിന് ഒരുസംശയവുമുണ്ടായില്ല.
സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സിപിഐക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ പങ്കാളിയാകാന്‍ സിപിഐയ്ക്ക് താത്പര്യമുണ്ടായിരുന്നു. സിപിഎം അതിനുസന്നദ്ധമല്ലാതിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു.
സിപിഐയുടെ സഹചാരികളായിരുന്ന ഒട്ടേറെ പാര്‍ട്ടികള്‍ കമ്യൂണിസ്റ്റ് എന്നപേരും ചെങ്കൊടിയും ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു. സിപിഐയും അവര്‍ക്കൊപ്പം ചേരേണ്ടതായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: