ആലപ്പുഴ: ഈ വര്‍ഷം വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി. പകല്‍ സമയത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനായാല്‍ പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനും പീക് ടൈമില്‍ ചെറിയ തോതില്‍ വര്‍ധിപ്പിക്കുന്നതിനും മറ്റു സമയങ്ങളില്‍ സാധാരണ നിരക്ക് തുടരുന്നതിനും കഴിയും. അതായത് പത്തു മണിക്കൂര്‍ കുറഞ്ഞ നിരക്കിലും പത്തു മണിക്കൂര്‍ സാധാരണ നിരക്കിലും നാലു മണിക്കൂര്‍ മാത്രം കൂടിയ നിരക്കിലും വൈദ്യുതി ലഭ്യമാക്കാനാകും.
കെഎസ്ഇബി എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്- സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.പി ചിത്തരഞ്ജന് എം.എല്‍.എ. അധ്യക്ഷനായി.
ഇടുക്കിയില്‍ വൈദ്യുതി ഉപഭോഗം 87.066 മില്യണ്‍ യൂണിറ്റിലെത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വാരം അവസാനം 82.75 മില്യണ്‍ യൂണിറ്റായിരുന്നു. തിങ്കളാഴ്ച ഇത് 83.9705 മില്യണ്‍ യൂണിറ്റിലെത്തി, ചൊവ്വ- 85.1557, ബുധന്‍- 86.446, വ്യാഴം 86.5283 മില്യണ്‍ യൂണിറ്റ് വീതമായിരുന്ന ഉപഭോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: