പോത്തന്‍കോട്: ഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യ സത്ക്കാരം നടത്തിയ പോലീസുകാരനെ അന്വേഷണ വിദേയമായി സസ്പെന്റ് ചെയ്തു. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിഹാനെയാണ് സസ്പെന്റ് ചെയ്തത്.
അടുത്ത കാലത്ത് കൊല്ലപ്പെട്ട സുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യ സത്ക്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടന്നായിരുന്നു സസ്പെന്ഷന് നടപടി. ജിഹാന് പോലീസ് ഉദ്യോഗത്തിന്റെ മറവില്‍ മറ്റ് അനധികൃത ഇടപാടുകളും നടത്തിയതായും സൂചനയുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് അനധികൃത വിദേശ മദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ പോത്തന്‍കോട് എസ് എച്ച് ഒ ശ്യാമിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: