ലഖ്നോ: 2014 മുതല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെയും യോഗിയുടെയും മോദിയുടെയും ഇളകാത്ത കരുത്താണ് അനുപ്രിയ പട്ടേല്‍ എന്ന അപ്നാദള്‍ പാര്‍ട്ടിയുടെ നേതാവ്. ഇക്കുറി യുപിയില്‍ 273 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാം സ്ഥാനത്തും 125 സീറ്റുകള്‍ നേടിയ സമാജ് വാദി രണ്ടാം സ്ഥാനത്തുമാണ്. സാധാരണ മൂന്നാം സ്ഥാനത്ത് വരുന്നത് മായാവതിയുടെ ബിഎസ്പിയാണ്. എന്നാല്‍ ഇക്കുറി മൂന്നാം സ്ഥാനം കയ്യടക്കിയത് 12 സീറ്റുകള്‍ നേടിയ അനുപ്രിയയുടെ അപ്നാദള്‍ ആണ്.
ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ് അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍ മത്സരിച്ചത്. ഇതില്‍ 12 സീറ്റുകളിളും ജയിച്ചു കയറി. ബിജെപിയുടെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ അപ്നാദള്‍. ഇവര്‍ക്ക് പിടിവാശിയില്ല, അനാവശ്യമായ വിലപേശലുകളില്ല. അതാണ് അനുപ്രിയയുടെ രീതി. പക്ഷെ മോദിയും യോഗിയും എല്ലാം കണ്ടറിഞ്ഞ് നല്കുന്നു. ഇക്കുറി സമാജ് വാദിയുടെ കോട്ടയായ യാദവ് മേഖല എന്നറിയപ്പെടുന്ന ബുന്ദേല്‍ ഖണ്ഡിലേക്കും അനുപ്രിയയുടെ അപ്നാദള്‍ വളര്‍ന്നു. അനുപ്രിയയുടെ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പിന്നില്‍ ബിജെപിയുടെ കൃത്യമായ കണക്ക് കൂട്ടല്‍ ഉണ്ട്. ഇവിടനിന്നും രണ്ട് സീറ്റുകളാണ് അപ്നാദള്‍ നേടിയത്.
2012ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് അനുപ്രിയ പട്ടേല്‍ എത്തുന്നത്. അന്ന് രണ്ട് സീറ്റില്‍ വിജയിച്ചു. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി. രണ്ട് സീറ്റുകളില്‍ മത്സരിച്ചു, രണ്ടിലും ജയിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര വാണിജ്യ സഹമന്ത്രിയാണ് അനുപ്രിയ പട്ടേല്‍.
2017 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ അപ്നാദള്‍ മത്സരിച്ചു. ഇതില്‍ ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് പോലും 2017ല്‍ ഏഴ് സീറ്റുകള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞപ്പോഴാണ് അനുപ്രിയയുടെ പാര്‍ട്ടി ഒമ്പത് സീറ്റുകളില്‍ വിജയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ചു. രണ്ടിലും വിജയിച്ചു. പക്ഷെ ഇതിനിടയില്‍ അപ്നാദള്‍ രണ്ടായി പിളര്‍ന്നു. അനുപ്രിയ പട്ടേലിന്റെ അപ്നാദളും അമ്മ കൃഷ്ണപട്ടേലിന്റെ അപ്നാദളും. ഇതില്‍ കൃഷ്ണപ്രിയ പട്ടേല്‍ ഇക്കുറി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി.
കുര്‍മി സമുദായത്തെ കേന്ദ്രീകരിച്ച് രൂപപ്പെട്ട പാര്‍ട്ടിയാണ് അപ്നാദള്‍. അനുപ്രിയയുടെ അച്ഛന് സോനെലാല്‍ പട്ടേലാണ് 1995ല്‍ പാര്‍ട്ടി രൂപീകരിച്ചത്. ബിഎസ്പി നേതാവ് കന്‍ഷിറാമുമായി ഇടഞ്ഞ് സോനെലാല്‍ പട്ടേല്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് അപ്നാദള്‍.കുര്‍മി സമുദായത്തില്‍ പണ്ട് വിനയ കത്യാറെപ്പോലെ നേതാക്കള്‍ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ തന്ത്രമനുസരിച്ച് അനുപ്രിയ പട്ടേലല്ലാതെ വേറെ കുര്‍മി നേതാക്കളെ വളര്‍ത്തേണ്ടെന്ന നിലപാടും ബിജെപിക്കുണ്ട്.
‘ജനങ്ങളുടെ സ്നേഹമാണ് ഞങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. ഞങ്ങളുടെ അച്ഛന് വിശ്വിക്കുന്ന ആദര്‍ശങ്ങളോട് വിശ്വസ്തമായിരിക്കുന്നു ഞങ്ങള്‍. ‘- അനുപ്രിയ പറയുന്നു. 2022ല്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ അനുപ്രിയയുടെ അപ്നാദള്‍ 11 സീറ്റുകളിലാണ് വിജയിച്ചതെന്നറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: