കൊച്ചി : ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം ചെയ്യുമെന്ന് പ്രഖ്യാപനം. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം. തീയതി ഈ മാസം മുപ്പത്തിയൊന്നിനകം പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമരപ്രഖ്യാപനമുണ്ടാകുമെന്ന് സ്വകാര്യ ബസ്സുടമകളുടെ ഫെഡറേഷന് അറിയിചച്ചു.
സംസ്ഥാന ബജറ്റില്‍ സ്വകാര്യ ബസ്സുകളോട് അവഗണനയാണ് ഉണ്ടായത്. നിരക്കുവര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണം. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോര. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ബസ്സുടമകളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് നിരക്ക് കൂട്ടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്കി നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവര്‍ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമരപ്രഖ്യാപനമുണ്ടാകുമെന്നും ഫെഡറേഷന് വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപന വേളയില്‍ സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വില്പന നികുതിയിലും ഇളവ് അനുവദിക്കുമെന്നാണ് ഫെഡറേഷന് പ്രതീക്ഷിച്ചിരുന്നത്. ഇത് സംബന്ധിച്ച് ബസ് ഉടമകള്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരെ കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ല.
അയ്യായിരത്തില്‍ താഴെ മാത്രം ബസ്സുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ല. ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തുന്നതും പ്രതിഷേധാര്‍ഹമാണ് എന്നും ഫെഡറേഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: