ന്യൂദല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയങ്ങള്‍ക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം പരാജയപ്പെട്ടു. നേതൃത്വം മാറണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.
കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി എന്നിങ്ങനെ 23ഓളം മുതിര്‍ന്ന നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒത്തു കൂടിയിരുന്നു. ഈ യോഗത്തിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നെഹ്‌റുകുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നതാണ് നിലവിലെ ആവശ്യം.
കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം വേണമെന്ന് ഇതിന് മുമ്പും ആവശ്യം ഉയര്‍ന്നിരുന്നു. നെഹ്‌റു കുടുംബമാണ് വര്‍ഷങ്ങളായി പാര്‍ട്ടി തലപ്പത്തുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെയാണ് നെഹ്‌റു കുടുംബത്തെ ഒഴിവാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയെങ്കിലും പ്രവര്‍ത്തക സമിതി ചേരുന്നതില്‍ ഹൈക്കമാന്‍ഡ് മൗനത്തിലാണ്.
അതേസമയം നെഹ്‌റു കുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിന്നാല്‍ അവരോട് വിധേയത്വമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അഛശോക് ഗേഹ്‌ലോട്ടിനെ ആസ്ഥാനത്തേയ്്ക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഒപ്പം മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് നെഹ്‌റു കുടുംബത്തിന്റെ ആലോചന.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അടിമുടി മാറ്റം വരുത്തണമെന്നതാണ് കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ആവശ്യം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ കെ.സി. വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും മുതിര്‍ന്ന നേതാക്കള്‍ തീരുാനിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തത്. പ്രചാരണങ്ങളിലും വീഴ്ചപറ്റിയെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: