ഫറ്റോര്‍ഡ: ഐഎസ്എല്‍ ജംഷഡ്പൂരിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് ബ്ലാസ്റ്റേഴ്സ്. സെമി പോരാട്ടത്തിലാണ് മഞ്ഞപടയുടെ തകര്‍പ്പന്‍ ജയം.
ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ പിടിച്ചുകെട്ടി. കളിയുടെ ആദ്യ പകുതിയിലെ 38ാമത്തെ മിനിറ്റില്‍ സഹല്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തിയത്. ഇരു ടീമും പോരുതിയെങ്കിലും വിജയം ബ്ലാസ്റ്റേഴ്സ്നായിരുന്നു. സെമിയിലെത്തിയ നാലു ടീമുകളില്‍ ഏറ്റവും ശക്തരായ ജംഷഡ്പൂരിനെയാണ് കേരളം തളച്ചത്. ആറ് ഷോര്‍ട്ട്സ് ഉതിര്‍ത്ത ജംഷഡ്പൂരിന് ഒന്ന് മാത്രമാണ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ സാധിച്ചത്. പക്ഷേ ബ്ലാസ്റ്റേഴ്സ് അഞ്ചില്‍ നാലും എത്തിച്ചു.
രണ്ടാം പാദ മത്സരത്തിലും ജംഷഡ്പൂരിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. മാര്‍ച്ച് 15 നാണ് മത്സരം. ഐഎസ്എല്‍ ഫൈനല്‍ മാര്‍ച്ച് 20ന് നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: