കൊച്ചി: മാസ്കില്ല, സാമൂഹിക അകലമില്ല… പോലീസ് സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഡിസിപി അടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപറത്തി. കഴിഞ്ഞ ദിവസം രാത്രി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് പരിസരത്ത് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വലിയ ആഘോഷപരിപാടികള്‍ നടത്തിയത്.
ഡിസിപി വി.യു. കുര്യാക്കോസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം പങ്കെടുത്ത പരിപാടിയിലാണ് കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയത്. സിപിഎം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ സംസ്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേപോലീസാണ് പരസ്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിരിക്കുന്നത്.
ഇന്‍ഫോപാര്‍ക്ക് പോലീസാണ് പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം ഏഴിന് ആരംഭിച്ച പരിപാടി പുലര്‍ച്ചെ രണ്ടുമണി വരെ നീണ്ടു നിന്നു. വടം വലി അടക്കം ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് നടത്തിയത്. നൂറ് കണക്കിന് ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസര്‍ പോലും പോലീസ് സജ്ജീകരിച്ചിരുന്നില്ല. കൊവിഡ് വ്യാപനം അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഏത് നിമിഷം വേണമെങ്കിലും വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുമ്പോഴാണ് നിയമപാലകര്‍ തന്നെ നിയമം ലംഘിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: