ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ‘ഗുണ്ടാരാജ്’ വീണ്ടും വരുമോ എന്ന ഭയത്താല്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. യുപിയില്‍ ത്രികോണ മത്സരം നടക്കാത്തതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഇത്തവണ ദയനീയ പരാജയം ഏറ്റുവാങ്ങാനുള്ള കാരണം. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
യുപി തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് ഇത്തവണ നേടാനായത്. ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി ഭരിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായത്. മുന്‍ സര്‍ക്കാരിലേത് പോലെ സമാജ്‌വാദി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ‘ഗുണ്ടാരാജ്’ ആവര്‍ത്തിക്കുമോയെന്ന ഭയംമൂലം ഒരു വിഭാഗം ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചു. ബിഎസ്പിയുടെ അനുയായികള്‍ക്ക് പോലും ഈ ഭയം ഉണ്ടായി. ഒബിസി സമുദായങ്ങളില്‍ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്‌ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു.
ബിജെപി വിരുദ്ധരായ മുസ്ലിങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. ഇതും പാര്‍ട്ടിയെ മോശമായി ബാധിച്ചു. അവരെ വിശ്വസിച്ചതില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. ഈ അനുഭവം മനസ്സില്‍ സൂക്ഷിക്കും. വരുംകാല പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: