മാഡ്രിഡ്: ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ പതിനേഴ് മിനിറ്റിനിടെ കുറിച്ച ബ്രില്ല്യന്റ് ഹാട്രിക്കില്‍ റയല്‍ മാഡ്രിഡ്് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചുകയറി. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ്് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിയുടെ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) പരാജയപ്പെടുത്തി.
ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജിയോട് തോറ്റ റയല്‍ മാഡ്രിഡ് രണ്ട് പാദങ്ങളിലുമായി 3-2 ന്റെ വിജയവുമായാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്്. രണ്ടാം പകുതിയിലാണ് ബെന്‍സേമയുടെ സൂപ്പര്‍ ഹാട്രിക്ക് പിറന്നത്. 61, 76, 78 മിനിറ്റുകളിലാണ് ബെന്‍സേമ പിഎസ്ജിയുടെ വല കുലുക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാര്‍ഡ് ബെന്‍സേമയ്ക്ക് സ്വന്തമായി. ഇന്നലെ ഹാട്രിക്ക് കുറിക്കുമ്പോള്‍ ബെന്‍സേമയുടെ പ്രാ്യം 34 വര്‍ഷവും 80 ദിവസവും. മറ്റൊരു ഫ്രഞ്ചു താരമായ ഒളിവര്‍ ജിരൂദ്ദിന്റെ റിക്കാര്‍ഡാണ് വഴിമാറിയത്.
ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി പിഎസ്ജി മുന്നിലെത്തി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയാണ് സ്കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച റയല്‍ മാഡ്രിഡ് അറുപത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമയുടെ ഗോളില്‍ പിഎസ്ജിക്കൊപ്പം (1-1) എത്തി. പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം ബെന്‍സേമ രണ്ടാം ഗോള്‍ നേടിയതോടെ റയല്‍ 2-1 ന് മുന്നിലെത്തി. രണ്ട് മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും കുറിച്ച്് ബെന്‍സേമ റയലിനെ ക്വാര്‍ട്ടറിലേക്ക്് കടത്തിവിട്ടു. ഇൗ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നം ഒരിക്കല്‍ കൂടി തകര്‍ന്നു. 2018 ല്‍ ചാമ്പ്യന്‍സ് ലീഗിന്റെ മൂന്നാം റൗണ്ടില്‍ റയല്‍ പിഎസ്ജിയെ തോല്‍പ്പിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ്് മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്പോര്‍ട്ടിങ് ലിസ്ബണെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തിയത്്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സ്പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് പാദങ്ങളിലുമായി 5-0 ന്് ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: