ആലപ്പുഴ: നിര്‍മ്മല ഭവനം -നിര്‍മ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതി പ്രകാരം ശുചീകരിച്ച ഹോട്ട് സ്പോട്ടുകളില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചവരെ നഗരസഭ നൈറ്റ് സ്ക്വാഡ് പിടികൂടി. തിരുവാമ്പാടി വഴിയരികിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും മാലിന്യ നിക്ഷേപമുണ്ടായിരുന്നത് നഗരസഭ ജെ.സി.ബിയും ഒട്ടേറെ തൊഴിലാളികളേയും ഉപയോഗിച്ച് ശുചീകരിച്ചിരുന്നു. രാത്രി 10.30 മണിയോടെ ഇവിടെ സ്കൂട്ടറില്‍ മാലിന്യം തള്ളാനെത്തിയ ജയശങ്കറിനെ പിടികൂടി.
സെന്റ് ആന്റണീസ് സ്കൂളിന്റെ ഇടവഴിയില്‍ മാലിന്യം തള്ളിയ ഓള്‍ഡ് തിരുമലയില്‍ സപ്തഗിരി അപ്പാര്‍ട്ട്മെന്റില്‍ ഐറിന് പ്രവീണിനെ പിടികൂടി. വലിയ മാര്‍ക്കറ്റ് പരിസരത്ത് സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയത്തിന്റെ എതിര് വശത്തായി മാലിന്യം തള്ളിയ സലിം ,നസീം മന്‍സില്‍, സിവില്‍ സ്റ്റേഷന് വാര്‍ഡ് എന്നിവരെയാണ് പിടികൂടിയത്. നഗരസഭയുടെ എയറോബിക് പ്ലാന്റിന് 20 മീറ്റര്‍ മാത്രം പടിഞ്ഞാറ് ശുചീകരിക്കപ്പെട്ട കനാല്‍ക്കരയിലാണ് ഇദ്ദേഹം മാലിന്യം തട്ടിയത്. ഇവര്‍ക്കെതിരെ പിഴ ചുമത്തി. കൂടാതെ കേസെടുക്കും.
രാത്രി 10 മുതല്‍ 11.30 വരെയുള്ള സമയത്താണ് മാലിന്യം തള്ളല്‍. നൈറ്റ് സ്ക്വാഡിന് പിന്തുണയുമായി നഗരസഭയുടെ തൊഴിലാളികള്‍ ഹോട്ട് സ്പോട്ടുകള്‍ക്ക് സമീപം നിശബ്ദ നിരീക്ഷണത്തിനുണ്ട്. ധാരാളം പേര് രഹസ്യവിവരം നല്‍കുന്നുമുണ്ട്. നൈറ്റ് സ്ക്വാഡില്‍ ജെഎച്ച്ഐമാരായ ഷംസുദ്ദീന്, സുമേഷ്, റിനോഷ് ജീവനക്കാരായ രഞ്ജിത്ത്, സുധീര്‍, ഗണേഷ്, രാഹുല്‍ എന്നിവരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: