ചേര്‍ത്തല: കേരളത്തിന്റെ തൊഴില്‍ സംസ്കാരം മാറിയില്ലെങ്കില്‍ വലിയതിരിച്ചടികളുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതിഥി തൊഴിലാളികള്‍ തൊഴില്‍ മേഖലകയ്യറിക്കി കൊണ്ടിരിക്കുകയാണ്.ഇവരുടെ മറവില്‍ ക്രിമിനലുകളും നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബലിയുടെ ഭാഗമായി ചേര്‍ത്തല യൂണിയനില്‍ നടപ്പാക്കുന്ന ഗുരുധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് രാജ്യവളര്‍ച്ചക്കു തിരിച്ചടിയാണെന്ന് രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാക്കണമെന്നും, വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ സമ്പത്തുംശേഷിയും നഷ്ടമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിലെ വനിതാകളുടെ സാമ്പത്തിക പുരോഗതിക്കായാണ് യൂണിയന് ഗുരുധനം പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൂട്ടായ്മകള്‍ക്ക് ബിസിനസ് ലഘുസംരംഭങ്ങള്‍ തുടങ്ങാന്‍ സാങ്കേതികസഹായങ്ങള്‍ നല്‍കുക,വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
മൈക്രോഫിനാന്‍സ് അംഗങ്ങള്‍ക്കായുള്ള രണ്ടു കോടി രൂപയുടെ വായ്പാ വിതരണവും ജനറല്‍ സെക്രട്ടറി നിര്‍വ്വഹിച്ചു.യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന് അധ്യക്ഷനായി. ധനലക്ഷ്മ ബാങ്ക് ചേര്‍ത്തല ബ്രാഞ്ച് മാനേജര്‍ പി.ജയകുമാര്‍,യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി.അനിയപ്പന്,കെ.വി.സാബുലാല്‍,വി.എന്‍.ബാബു,വി.ശശികുമാര്‍,പി.ജി.രവീന്ദ്രന്,അനില്‍ഇന്ദീവരം,ബൈജുഅറുകുഴി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: