ലക്‌നൗ: സോണിയാ ഗാന്ധിയുടേയും നെഹ്‌റു കുടുംബത്തിന്റേയും തട്ടകമായ റായ്ബറേലിയില്‍ വന്‍ വിജയം നേടി അതിഥി സിംഗ്. ഒരു ലക്ഷത്തില്‍ അതിധം വോട്ടുകള്‍ നേടി 7, 175 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അതിഥിയുടെ വിജയം. ഇവിടെ കോണ്‍്ഗ്രസ് സ്ഥാനാര്‍ത്ഥിയ്യിരുന്ന മനീഷ് ചൗഹാന്‍ നേടിയത് വെറും 14, 884 വോട്ടുകളാണ്. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനം.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു റായ്ബറേലി. 2017 തെരഞ്ഞെടുപ്പില്‍ അതിഥി സിംഗ് ഇവിടെ നിന്ന് മത്സരിച്ച് 62.95 ശതമാനം വോട്ടുകളും കരസ്ഥാനമാക്കി കോണ്‍ഗ്രസിന് വമ്പന്‍വിജയം സമ്മാനിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ യുവമുഖമായി നേതൃത്വം കണക്കാക്കിയിരുന്ന നേതാവായിരുന്നു 34 കാരിയായ അതിഥി സിംഗ്. പ്രിയങ്ക ഗാന്ധിയുടേയും രാഹുലിന്റേയും വിശ്വസ്ഥയായിരുന്ന ഇവര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വന്‍ ആഘാതം നല്‍കിയിരുന്നു.
പാര്‍ട്ടിയുമായി അകന്ന അതിഥി യോഗി സര്‍ക്കാരിന്റെ നയങ്ങളെ അനുകൂലിച്ച് ആദ്യമേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പൊതുപരിപാടികളിലും സജീവമായി. 2021 നവംബറില്‍ തന്നെ അതിഥി ബിജെപിയില്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നില്ല. 2022 ല്‍ സോണിയാ ഗാന്ധിക്ക് കത്തയച്ച് കോണ്‍്ഗ്രസില്‍ഡ നിന്നും പടിയിറങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്ന് ആരോപിച്ചായിരുന്നു അതിഥി പാര്‍ട്ടി വിട്ടത്. ‘സഹോദരിസഹോദര ജോഡികള്‍’ എല്ലാ തിരഞ്ഞെടുപ്പുകളിലും പഴയ പ്രസ്താവനകളും വാഗ്ദാനങ്ങളും തന്നെയാണ് നടത്തുന്നത്. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ല, അതിനാലാണ് റായ്ബറേലിയില്‍ നടക്കുന്ന ഏത് പ്രവര്‍ത്തനങ്ങളുടെയും അംഗീകാരം അവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്ര തവണ റായ്ബറേലി സന്ദര്‍ശിച്ചുവെന്നും അതിഥി സിംഗ് തെരഞ്ഞെടുപ്പ് വേളയില്‍ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: