തിരുവനന്തപുരം : സംസ്ഥാനത്തെ ദീര്‍ഘകാല വികസനത്തിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനവകുപ്പ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിട്ടുന്നുണ്ട്. അതിനാല്‍ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് കാര്യമായ പരിഗണന നല്കി സര്‍വ്വകലാശാല ക്യാമ്പസ്സുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും. യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ട്. ഇത് നേരിടുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 2000 കോടി വകയിരുത്തുന്നതായും ധനമന്ത്രി അറിയിച്ചു.
മുന്‍ഗാമിയായ തോമസ് ഐസകില്‍ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിന്റെ ബജറ്റ് അവതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനില്ക്കാന് ബജറ്റില്‍ എന്തു ചെയ്യുമെന്ന് കേരളം ഒറ്റു നോക്കുന്ന ബജറ്റ് കൂടിയാണ് ഇത്.
കടുത്ത സമ്പത്തി പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാം സംസ്ഥാന ബജറ്റ് ആണ് ഇത് രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. ക്ഷേമപെന്‍ഷനുകള്‍ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവര്‍ത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷ.
പെന്ഷന് പ്രായം കൂട്ടില്ലെന്ന് ഇതിനകം ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഞെരുക്കത്തിനിടയിലും സില്‍വര്‍ലൈന്‍ ബജറ്റില്‍ എടുത്തുപറയും. വിവിധ തരം സേവനങ്ങള്‍ക്കുള്ള ഫീസ് കൂട്ടിയേക്കും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനുള്ള പ്രത്യേക പദ്ധതികള്‍ പ്രതീക്ഷിക്കാം. വിവിധ ആംനെസ്റ്റി പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളും ഇനിയും പിരിച്ചുകിട്ടാനുണ്ട്. രാവിലെ 9നാണ് ബജറ്റ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: