ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പര്യായവും ഒന്നര പതിറ്റാണ്ട് സി.പി.ഐ.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്. 1932ല്‍ ഹോഷിയാര്‍പൂര്‍ ജില്ലാ കോടതികളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി 16-ാം വയസ്സില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുര്‍ജിത് സി.പി.ഐയുടെ പഞ്ചാബ് ഘടകത്തിന്റെ സെക്രട്ടറിയായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍, സി.പി.ഐ.എമ്മിനൊപ്പം പോയി അതിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യത്തെ പഞ്ചാബിയായി. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ കിങ് മേക്കറായി വിശേഷിപ്പിക്കപ്പെട്ടു.
സുര്‍ജിത് മാത്രമല്ല പഞ്ചാബ് മണ്ണില്‍ പാദമുദ്ര പതിച്ച കമ്മ്യൂണിസ്റ്റ്..അമൃത്സറില് നിന്ന് നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച സത്യപാല്‍ ഡാങ്, രാംപുര ഫൂല് മണ്ഡലത്തില്‍ നിന്ന് നാലു തവണ ജയിച്ച ബാബു സിംഗ്, രണ്ടു തവണ ലോകസഭയിലേക്കും രണ്ടു തവണ ബാന്‍ സിംഗ് ബറുവ എന്നിവരൊക്കെ ജനകീയ അടിത്തറ തീര്‍ത്ത പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു.
1951 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ നാലു സീറ്റും 1957ല്‍ 6 സീറ്റും 1962 ല്‍ 9 സീറ്റും 67ല്‍ 5 ഉം സീറ്റുകള്‍ നേടി സിപിഐ സ്വാധീനം നിലനിര്‍ത്തി.
അടിയന്തരാവസ്ഥയക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പഞ്ചാബില്‍ മികച്ച നേട്ടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേടിയത്. സിപിഎം 8 ഉം സിപിഐ 7 ഉം സീറ്റുകള്‍ സ്വന്തമാക്കി. 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം 9 ഉം സിപിഐ 5 ഉം സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ദല്‍ഹി സിഖ് വിരുദ്ധ കലാപത്തിനും ഓപ്പറേഷന് ബഌസ്റ്റാര്‍ ഓപ്പറേഷനും ശേഷം 1985 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് ഒരു സീറ്റുമാത്രം. 1992ല്‍, അകാലിദല്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ ഇടതുപക്ഷം ഒരു പരിധിവരെ പുനരുജ്ജീവിപ്പിക്കുകയും 5 സീറ്റുകള്‍ നേടുകയും ചെയ്തു (സിപിഐക്ക് 4, സിപിഐഎം 1).
രണ്ടര പതിറ്റാണ്ടിലേറെയായി പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ സിപിഐ 1999 ല്‍ രണ്ടു ലോകസഭാ സീറ്റും 2002ല്‍ രണ്ട് നിയമസഭാ സീറ്റും മുന്നണിയില്‍നിന്ന് നേടി. അതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ നടന്ന ലോകസഭ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ പേരിനു പോലും ഒരാളെ ജയിപ്പിക്കാന്‍ സിപിഎമ്മിന് പഞ്ചാബില്‍ സാധിച്ചിട്ടില്ല.
1980കളിലെ തീവ്രവാദ കാലഘട്ടത്തിലാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പതനം പ്രാഥമികമായി ആരംഭിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ നഴ്സറികളായി കരുതപ്പെടുന്ന കോളേജുകളിലും സര്‍വ്വകലാശാലകളിലും ഉണ്ടായിരുന്ന പലരും കൊല്ലപ്പെടുകയോ ശാരീരികമായി ഉപദ്രവിക്കപ്പെടുകയോ ചെയ്തു. അതിനുശേഷം ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടി കിട്ടുകയും കഴിവുള്ള യുവതലമുറയെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു, സോഷ്യലിസം എന്ന ആശയം കാമ്പസുകളില്‍ ദൃശ്യമാകാന്‍ തുടങ്ങി.
ഒറ്റക്ക് 9 സീറ്റുകള്‍ വരെ നേടിയ ചരിത്രമുള്ള സിപിഐയക്ക് ഇത്തവവണ 7 സീറ്റില്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളു എന്നിടത്താണ് പതനത്തിന്റെ തോത് വ്യക്തമാമകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: