തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ നൂറുകണക്കിന് ഗുണ്ടകളെ വെടിവെച്ച് കൊന്നത് ഫാസിസ്റ്റ് രീതിയെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹിം. ഫാസിസ്റ്റ് ശക്തികളുടെ പ്രകടരൂപമാണ് യുപിയില്‍ നടന്നതെന്ന് ചാനല്‍ ചര്‍ച്ചയില്‍ അദേഹം പറഞ്ഞു. ബാബറി മസ്ജിദ് ഇടിച്ചുതകര്‍ത്ത ശക്തികളാണ് യുപിയില്‍ ഉള്ളത്. ബിജെപിയെ അടുത്തകാലത്തൊന്നും യുപിയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ല.
യുപിയുടെ ചുമതല അമിത് ഷാ ഏറ്റെടുത്തത് മുതല്‍ ഹിന്ദുത്വ രാഷ്‌ട്രീയമാണ് യുപിയെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസിന് യുപിലെ എല്ലാ മേഖലയിലും സംഘടനരൂപമാണ്. അഖിലേഷിനോ മായവതിക്കോ കോണ്‍ഗ്രസിനോ അതില്ല. അത് ബിജെപിയുടെ രാഷ്‌ട്രീയ മികവാണ്. ബിജെപിയ്‌ക്ക് കിട്ടിയ ക്ലീന്‍ ചിറ്റ് അല്ല ഈ വിജയം. കോണ്‍ഗ്രസിന്റെ സ്ഥാനം വട്ടപൂജ്യമാണെന്നും റഹിം പറഞ്ഞു.
അതേസമയം, ഉത്തര്‍പ്രദേശിലെ ഹത്രാസിലും ബിജെപി വലിയ മുന്നേറ്റമാണ് കാഴച്ച വെയ്‌ക്കുന്നത്. 5000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിയുടെ അജ്ഞുല സിങ് മഹൂര്‍ കോണ്‍ഗ്രസിന്റെ കുല്‍ദീപ് കുമാര്‍ സിങിനോട് മുന്നിട്ട് നില്‍ക്കുന്നത്. ബിഎസ്പി, എസ്പി സ്ഥാനാര്‍ത്ഥികള്‍ തൊട്ടു പിന്നിലാണ്. ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ് എന്നു കാണിക്കുന്ന ഫലങ്ങളാണ് നിലവില്‍ പുറത്തുവരുന്നത്.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. അഞ്ജുല സിംഗ് മഹൂര്‍ (ബിജെപി), ബ്രജ് മോഹന്‍ റാഹി (എസ്പി), സഞ്ജീവ് കുമാര്‍ (ബിഎസ്പി), കുല്‍ദീപ് കുമാര്‍ സിംഗ് (ഐഎന്‍സി), കിഷന്‍ സിംഗ് (എഎപി) , ദേവേന്ദ്ര സിംഗ് (എസ്എച്ച്എസ്), രത്ന്‍ സിംഗ് (പിഇപി), വേവി ധംഗര്‍ (എല്‍കെഡി), സണ്‍ പാല്‍ (ജെഎപി), അജിത് കുമാര്‍ (സ്വതന്ത്രന്‍), ഉദയ്വീര്‍ (സ്വതന്ത്രന്‍), ദിനേഷ് സായ് (സ്വതന്ത്രന്‍), സുഭാഷ് ചന്ദ് (സ്വതന്ത്രന്‍), സോനു കുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: