ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസിലും ബിജെപിക്ക് മുന്നേറ്റം. 5000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിയുടെ അജ്ഞുല സിങ് മഹൂര്‍ കോണ്‍ഗ്രസിന്റെ കുല്‍ദീപ് കുമാര്‍ സിങിനോട് മുന്നിട്ട് നില്‍ക്കുന്നത്. ബിഎസ്പി, എസ്പി സ്ഥാനാര്‍ത്ഥികള്‍ തൊട്ടു പിന്നിലാണ്. ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ് എന്നു കാണിക്കുന്ന ഫലങ്ങളാണ് നിലവില്‍ പുറത്തുവരുന്നത്.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. അഞ്ജുല സിംഗ് മഹൂര്‍ (ബിജെപി), ബ്രജ് മോഹന്‍ റാഹി (എസ്പി), സഞ്ജീവ് കുമാര്‍ (ബിഎസ്പി), കുല്‍ദീപ് കുമാര്‍ സിംഗ് (ഐഎന്‍സി), കിഷന് സിംഗ് (എഎപി) , ദേവേന്ദ്ര സിംഗ് (എസ്എച്ച്എസ്), രത്ന് സിംഗ് (പിഇപി), വേവി ധംഗര്‍ (എല്കെഡി), സണ്‍ പാല് (ജെഎപി), അജിത് കുമാര്‍ (സ്വതന്ത്രന്), ഉദയ്വീര് (സ്വതന്ത്രന്), ദിനേഷ് സായ് (സ്വതന്ത്രന്), സുഭാഷ് ചന്ദ് (സ്വതന്ത്രന്), സോനു കുമാര്‍ (സ്വതന്ത്രന്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
2022 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 62.95% വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത് 2017 തെരഞ്ഞെടുപ്പികാളും 0.91% വര്‍ധനവാണ്. 017 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹരി ശങ്കര്‍ മഹോറിനായിരുന്നു ഈ മണ്ഡലത്തില്‍ വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: