ഇസ്ലാമാബാദ്: ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ കഴിയാത്ത പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. ഇന്ത്യയാണ് പാക്കിസ്ഥാന് പൗരന്മാരെ വരെ രക്ഷിച്ചെടുക്കുന്നത്. പാക്കിസ്ഥാന് സ്വന്തം പൗരന്മാരെ യുദ്ധമുഖത്ത് കൈയൊഴിയുകയായിരുന്നു. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും പാക്കിസ്ഥാന് ദിനംപ്രതി അരങ്ങേറുകയാണ്. അതില്‍ ഒരു നിമിഷം പോലും ഇമ്രാന് ഖാന് ആസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. ഈ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു.
ഇമ്രാന് ഖാന് രാജിവയ്ക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇമ്രാന് തയാറാകണമെന്ന് പിപിപി നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാന് ഭരണം നിലനിര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: