ന്യൂദൽഹി: ഉക്രൈനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയുമായി ഫോണിൽ സംസാരിച്ചു. ഉക്രൈനിൽ മാനുഷിക സാഹചര്യം തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇരുനേതാക്കളും പങ്കുവച്ചു.
ശത്രുത അവസാനിപ്പിച്ച് ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥന പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. റഷ്യയും ഉക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. സംഘർഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ചും ദുരിതബാധിതര്‍ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളുടെ രൂപത്തില്‍ ഇന്ത്യയുടെ സഹായം സംബന്ധിച്ചും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി റുട്ടെയെ അറിയിച്ചു.
2021 ഏപ്രിലില്‍ പ്രധാനമന്ത്രി റുട്ടേയുമായുള്ള തന്റെ വെര്‍ച്വല്‍ ഉച്ചകോടി പ്രധാനമന്ത്രി അനുസ്മരിക്കുകയും പ്രധാനമന്ത്രി റുട്ടെയെ എത്രയും വേഗം ഇന്ത്യയില്‍ സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: