പുനെ: പുനെ മോട്രോ മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു. പാതി പൂര്‍ത്തിയായ പദ്ധതി ഉദ്ഘാടനം ചെയ്തു എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് പ്രാധാന്യമേറെ. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരമുള്ള ഒരു സമ്പൂര്‍ണ്ണ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണിത്.
സാധാരണ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളേക്കാള്‍ 6.5 ശതമാനം ഭാരക്കുറവാണ് അലുമിനിയത്തില്‍ നിര്‍മ്മിച്ച പുനെ മെട്രോ കോച്ചുകളുടേത്. അലൈന്‍മെന്റിന് വേണ്ടി വീഴ്ത്തിയ 2,267 മരങ്ങള്‍ റൂട്ട് ബാള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതായി നട്ടതും പുതുമയായി. അതായത് പദ്ധതിക്ക് വേണ്ടി ഒരൊറ്റ മരവും മുറിച്ചുമാറ്റിയില്ല.
പണി പൂര്‍ത്തിയാക്കിയ 12 കിലോമീറ്റര്‍ ട്രാക്കിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വ്വഹിച്ചത്. ഈ 12 കിലോമീറ്റര്‍ ഗര്‍വാരെ മെട്രോ സ്റ്റേഷനില്‍ നിന്നും തുടങ്ങിയ യാത്ര ആനന്ദ്നഗര്‍ സ്റ്റേഷനില്‍ അവസാനിക്കുന്നു.
11,400 കോടി രൂപയുടേതാണ് ഈ പദ്ധതി. 2016 ഡിസംബര്‍ 24നാണ് മോദി പദ്ധതിയുടെ തറക്കല്ലിട്ടത്. ബാക്കി വരുന്ന 21 കിലോമീറ്റര്‍ ദൂരം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. പൂനെയിലെ പൊതുഗതാഗതത്തില്‍ വലിയൊരു മാറ്റമാണ് ഈ മെട്രോ കൊണ്ടുവരുന്നത്. ടൂ വീലര്‍ യാത്രക്കാരുടെ എണ്ണം കൂടുതലുള്ള നഗരമാണ് പൂനെ മെട്രോ. വഴി ദിവസേന ആറ് ലക്ഷം പേര് യാത്രചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്തസംരംഭമായ മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്പറേഷന് ലി. (മഹാ മെട്രോ) ആണ് ഈ പദ്ധതിയുടെ നടത്തിപ്പ്. നിരവധി സവിശേഷതകളുള്ള സംരംഭമാണ് പൂനെ മെട്രോ. പൂനെ മെട്രോയുടെ സവിശേഷതകള്‍ നോക്കാം:
അന്താരാഷ്ട്രനിലവാരം: കോച്ച് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അന്താരാഷ്ട നിലവാരമാണ് കൈവരിച്ചത്. ഇന്ത്യയില്‍ തന്നെ ഇത് സാധ്യമായി എന്നത് സാങ്കേതികവിദ്യയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ വലിയൊരു കുതിപ്പാണ്.
ലൈറ്റ് മെട്രോ: സാധാരണ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളേക്കാള്‍ 6.5 ശതമാനം ഭാരക്കുറവാണ് അലുമിനിയത്തില്‍ നിര്‍മ്മിച്ച പുനെ മെട്രോ കോച്ചുകള്‍. ഈ കോച്ചുകള്‍ക്ക് ദീര്‍ഘായുസ്സുണ്ട്. ഇതിന്റെ പരിപാലനത്തിനും ചെലവ് കുറവാണ്.
മെയ്ഡ് ഇന്‍ ഇന്ത്യ: കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് പുനെ മെട്രോ കോച്ചുകള്‍. ഈ കോച്ചിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്.
പുനെ മെട്രോ പദ്ധതിക്ക് 102 അലുമിനിയം കോച്ചുകള്‍ കൊല്‍ക്കത്ത കേന്ദ്രമായുള്ള ടിറ്റഗറിന്റെ ഉപകമ്പനിയായ ടിറ്റഗര്‍ ഫൈര്‍മായ്ക്ക് നല്‍കിയിട്ടുണ്ട്. 11.19 മെഗാവാട്ട് സൗരോര്‍ജ്ജോല്‍പാദനത്തിനുള്ള സൗകര്യവും സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ സൗരോര്‍ജ്ജം സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ക്കും ട്രെയിനുകള്‍ ഓടിക്കാനുള്ള ട്രാക്ഷന്‍ ഊര്‍ജ്ജത്തിനും ഉപയോഗിക്കും. ഇതുവഴി വര്‍ഷം 20 കോടി രൂപ വരെ ലാഭമുണ്ടാവും. 25,000 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളലും കുറഞ്ഞുകിട്ടും.
എക് പുനെ കാര്‍ഡ്: മെട്രോയ്ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേക മഹാ മെട്രോ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് മെട്രോ, ബസ്, ഫീഡറുകള്‍, പാര്‍ക്കിങ്, യൂട്ടിലിറ്റി എന്നിവയ്ക്കും മറ്റ് റീട്ടെയ്ല്‍ പേമെന്റിനും ഉപയോഗിക്കാം.
ഭൂഗര്‍ഭ സ്റ്റേഷന്: നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലത്തുകൂടെ ഭൂഗര്‍ഭപാതയായാണ് പൂനെ മെട്രോ കടന്നുപോകുന്നത്.
മലിന ജലം സീറോ: മലിനജലം ഇല്ലാതാക്കാന്‍ ഡിആര്‍ഡിഒയുമായി ചേര്‍ന്ന് പ്രത്യേക കരാര്‍ ഉണ്ടാക്കി.
ഒരു മരവും മുറിയ്ക്കാത്ത നയം: പാതിയുടെ അലൈന്മെന്റില് നില്ക്കുന്ന 2267 മരങ്ങള്‍ പുനെ മെട്രോയ്ക്ക് വേണ്ടി പറിച്ചുനട്ടു. ഓരോ പിഴുതുമാറ്റിയ മരത്തിനും മൂന്ന് മരങ്ങള്‍ വീതം നട്ടു. നഗരം പച്ചപ്പുള്ളതാക്കാന്‍ ഇങ്ങിനെ ഏകദേശം 17,986 മരങ്ങള്‍ നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: