കാഞ്ഞിരപ്പള്ളി: സഹോദരന്മാര് തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ചേട്ടന്റെ വെടിയേറ്റ് അനുജനും, മാതൃസഹോദരനും മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം. സ്ഥലം വിറ്റതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന് (48), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യൂ സ്കറിയ(പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണ് സഹോദരന്റെ വെടിയേറ്റ് മരിച്ചത്. വെടിവച്ച ജോര്‍ജ് കുര്യനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു.
രഞ്ജുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കുടുംബസ്വത്ത് ജോര്‍ജ്ജ്കുര്യന്‍ വിറ്റതാണ് സംഭവത്തിനു കാരണം. ഇതുസംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍ക്കുന്നതിനായി കുടുംബവീട്ടില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. പ്രകോപിതനായ ജോര്‍ജ്കുര്യന്‍ കൈവശം സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സഹോദരന് രഞ്ജുവിനെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 12.30ന് മരിച്ചു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി നഷ്ടം സംഭവിച്ച ജോര്‍ജ്ജ് കുര്യന് പിതാവില്‍ നിന്ന് രണ്ടര ഏക്കര്‍ സ്ഥലം എഴുതിവാങ്ങിയിരുന്നു.ഇതേത്തുടര്‍ന്നുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന് തുടങ്ങിവരുടെ നേതൃത്വത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: