തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം. അരക്ഷിതാവസ്ഥയ്ക്കെതിരായി സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം ഉയര്‍ത്തെഴുന്നേറ്റ് ബോധവത്കരണവും ഇടപെടലും നടത്തണമെന്ന് വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളം ഗുണ്ടാ സംഘങ്ങളുടേയും കൊടുംകുറ്റവാളികളുടേയും സൈ്വരവിഹാരത്തിനുള്ള ഇടമായി മാറി. തലസ്ഥാന നഗരത്തില്‍ അടുത്തിടെ ഒരു പൂച്ചെടി ശാലയിലെ ജീവനക്കാരിയും ഒരു ഹോട്ടല്‍ജീവനക്കാരനും ദാരുണമായി കൊല്ലപ്പെട്ടത് പട്ടാപ്പകല്‍ പോലീസിന്റെ സജീവ സാന്നിധ്യമുള്ളപ്പോഴാണ്. അക്രമികള്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തി കാല്‍വെട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ നഗരത്തിലൂടെ സഞ്ചരിച്ചത് മറ്റൊരു സംഭവമാണ്. ബലാല്സംഗങ്ങള്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍, ആളുകളെ കാണാതാകല്‍ തുടങ്ങിയ സംഭവങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം അനിയന്ത്രിതമായിരിക്കുന്നു. മദ്യവില്‍പ്പന സര്‍ക്കാര്‍ ആഭിമുഖ്യത്തിലാണെങ്കില്‍ മയക്കുമരുന്ന് വില്‍പ്പന കുറ്റവാളി സംഘടനകളുടെ നിയന്ത്രണത്തിലാണ്. പ്രധാന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. വിവാഹങ്ങളിലും ആഘോഷങ്ങളിലും വരെ കടന്നുകയറി ബോംബടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതും കൊലപാതകം നടത്തുന്നതും സമൂഹത്തിലെ ജീര്‍ണതയെ ആണ് കാണിക്കുന്നത്.
മയക്കുമരുന്ന് മാഫിയകളും ഭീകരരും നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് ആരോപണമുണ്ട്. രണ്ട് മാസത്തിനിടയില്‍ നാലിലധികം കുടുംബങ്ങള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. ഒട്ടേറെ പെണ്‍കുട്ടികള്‍ ഈ കെണിയില്‍ വീണ് മനോരോഗികളും മയക്കുമരുന്ന് വാഹകരുമായി. കഴിഞ്ഞവര്‍ഷം മാത്രം 5.8 ടണ്‍ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
നവകേരളം സ്വപ്നം കാണുന്നവര്‍ കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയില്‍ എത്രമാത്രം ഉത്കണ്ഠാകുലരാണെന്ന് വെളിപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: