ലഖ്നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം.
തിങ്കളാഴ്ച അവസാനവട്ട വോട്ടെടുപ്പ് കഴിഞ്ഞ ഉടനെയാണ് ആറ് മണിയോടെ പി-മാര്‍ക് -റിപ്പബ്ലിക് ടിവി എക്സിറ്റ്പോള്‍ ഫലം പുറത്തുവിട്ടത്. 403 അംഗ യുപി നിയമസഭയില്‍ ബിജെപി 240 സീറ്റുകള്‍ നേടും. സമാജ് വാദിക്ക് ലഭിക്കുക 140 സീറ്റുകള്‍ മാത്രം. മായാവതിയുടെ ബിഎസ്പി ആകെ 17 സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലം പറയുന്നു. കോണ്‍ഗ്രസിന് വെറും നാല് സീറ്റുകള്‍.
ഇതോടെ ബിജെപി ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: