കൊല്ലം: വേനല്‍ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും റോഡരികില്‍ നിരന്നുതുടങ്ങി. കടുത്ത വെയിലില്‍ വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഇവ.
ദാഹവും ക്ഷീണവും മാറാന്‍ സഹായിക്കുന്ന ഇളനീര് ശരീരത്തിന് ആരോഗ്യം പകരും. ഇതിനാല്‍തന്നെ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജലത്തിനു പുറമേ മാംസ്യവും കൊഴുപ്പും ലവണവും അന്നജവുമൊക്കെ ഇളനീരിലുണ്ട്. കൊല്ലം നഗരത്തിലും പരവൂര്‍-ചാത്തന്നൂര്‍, പാരിപ്പള്ളി-മടത്തറ റോഡിലും ദേശീയപാതയോരത്തും തിരക്കേറിയ ഗ്രാമീണ റോഡുകളിലും ഇളനീര് വില്‍പ്പനക്കാരും തണ്ണിമത്തന് വില്‍പ്പനക്കാരും നിരവധിയാണ്.
വാഹനങ്ങള്‍ ഇരുവശങ്ങളിലും ഒതുക്കി നിര്‍ത്തി ആളുകള്‍, ഇളനീര് കുടിക്കുകയും ഇളംകാമ്പ് കഴിക്കുകയും തണ്ണിമത്തന് കഴിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ പതിവുകാഴ്ചയാണ്. ഇളനീരിന് 25 മുതല്‍ 40 വരെയാണു വില. ഓരോന്നിനും വലിപ്പമനുസരിച്ചാണു വില. ചൂട് കൂടിയതോടെ ഇളനീരിനാണ് ആവശ്യക്കാര്‍ കൂടുതല്‍. തണ്ണിമത്തന്റെ വില കിലോ 25 രൂപയാണ്. തണ്ണിമത്തന് ജ്യൂസാക്കി റോഡരികില്‍ വില്ക്കുന്നതാണു കൂടുതല്‍.
ദാഹമകറ്റാനും ക്ഷീണമകറ്റാനുമായി തണ്ണിമത്തന് ധാരാളം പേര് വാങ്ങി കഴിക്കുന്നുണ്ട്. 10 രൂപയാണ് ഒരു ഗ്ലാസ് തണ്ണിമത്തന് ജ്യൂസിന് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: