എടത്വാ: റോഡില്‍ സ്ഥാപിച്ച പൈപ്പ് വാല്‍വിന്റെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരിയായ വീട്ടമ്മയുടെ കാല് ഒടിഞ്ഞു.തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ശ്രാമ്പിക്കല്‍ കൊച്ചുമോള് എബ്രഹാമിന്റെ (56) വലത് കാലാണ് ഒടിഞ്ഞത്. നീരേറ്റുപുറം- കിടങ്ങറ റോസില്‍ നീരേറ്റുപുറം ജങ്ഷന് സമീപം ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. കൊച്ചുമോളും ഒപ്പമുണ്ടായിരുന്ന മണിയമ്മയും നടക്കുന്നതിനിടെ വാഹനം കണ്ട് റോഡിന്റെ സൈഡിലേക്ക് മാറിയപ്പോഴുണ് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് വാല്‍വിന്റെ കുഴിയില്‍ വീണത്.
വാല്‍വിന് മുകളിലെ പൊട്ടിയ സ്ലാബില്‍ പടര്‍ന്ന ചെടികളാണ് കുഴി കാണാതെ പോയത്. കുഴിയില്‍ നിന്ന് കാല് വലിച്ചൂരാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ നാട്ടുകാര്‍ ഓടിയെത്തിയാണ് കരയ്ക്ക് എത്തിച്ചത്. വലത് കാലിന് പൊട്ടല്‍ ഏറ്റിട്ടുണ്ട്. വിദേശത്തായിരുന്ന കൊച്ചുമോള് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് വെള്ളക്കിണര്‍ ജംങ്ഷന് സമീപം മൂടിയില്ലാത്ത പൈപ്പ് വാല്‍വിന്റെ കുഴിയില്‍ വീണ് പാചക തൊഴിലാളിയായ രാജീവ് മരിച്ചിരുന്നു. വാല്‍വ് സ്ഥാപിച്ച പല സ്ഥലങ്ങളിലും മൂടിയില്ലാത്ത അവസ്ഥയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: