ഹൈദരാബാദ്: തെലുങ്കാനയില്‍ ബിജെപിയുടെ മുന്നേറ്റം സഹിക്കാനാവാതെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്).
കഴിഞ്ഞ ദിവസം ബിജെപിയുടെ അഭിഭാഷകയെ അതിക്രൂരമായാണ് ടിആര്‍എസ് എംഎല്‍എയുടെ സഹായികള്‍ ആക്രമിച്ചത്. കോടതി വളപ്പില്‍ വെച്ചായിരുന്നു ആക്രമണം. ടിആര്‍എസിന്റെ മാല്‍കജ്ഗിരി എംഎല്‍എ ഹനുമന്തറാവുവിനെതിരെ കേസ് വാദിക്കുന്ന അഭിഭാഷക കോടതി മുറിയില്‍ നിന്നും ഇറങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ബിജെപിയുടെ മെഡ്ചാലിലെ നിയമ വിഭാഗത്തിന്റെ കണ്‍വീനര്‍ കൂടിയാണ് ആക്രമണമേറ്റ പ്രസന്ന നായിഡു. എംഎല്‍എ ഹനുമന്തറാവുവിന്റെ അനുയായി ശ്രീനിവാസ് യാദവാണ് ആക്രമിച്ചത്.
പ്രസന്നയുടെ മുഖത്തും തലയിലും പരിക്കുണ്ട്. ശ്രീനിവാസ യാദവിനെതിരെ കടുത്ത വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന പതിവ് പ്രസന്നയ്ക്കുണ്ട്. ഹൈദരാബാദ് കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു പ്രസന്ന. ഇക്കഴിഞ്ഞ ജനവരിയില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ചില ഔദ്യോഗിക രേഖകള്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിജെപി കോര്പറേഷന് അംഗം ശ്രീവാണി കുമാറിനെതിരെ നെരെദ്മെറ്റ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ കുറെ നാളുകളായി എംഎല്‍എ ഹനുമന്തറാവുവും അനുയായികളും ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം ബിജെപിയുടെ കോര്‍പറേറ്റ് അംഗം വുരപ്പള്ളി ശ്രാവണിനെ എംഎല്‍എ ഹനുമന്തറാവു ക്രൂരമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ശ്രാവണ്‍ എംഎല്‍എയെ ഭീഷണിപ്പെടുത്തിയിരുന്നു. ഉടനെ ശ്രാവണിനെയും കൂട്ടരെയും എംഎല്‍എയുടെ നിര്‍ദേശപ്രകാരം ആക്രമിച്ചു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു. എംഎല്‍എയ്ക്കെതിരെ ശ്രാവണ്‍ കേസ് നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ മാല്‍കജ്ഗിരി കോടതിയില്‍ പ്രസന്ന നായിഡുവാണ് എംഎല്‍എയ്ക്കെതിരെ കേസ് വാദിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രീവാണി പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് പ്രസന്നയെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: