മോസ്കോ:ഉക്രൈന് ആക്രമണത്തിന്റെ പേരില്‍ യുഎസും യുകെയും ഉള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങള്‍ മുഴുവന്‍ ഉപരോധമേര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചത് പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകളെയാണ്. ഈ ഉപരോധങ്ങളിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികളുടെ സ്വത്തുക്കളാണ്. ഒലിഗാര്‍ക്കുകള്‍ക്ക് പരിക്കേല്പിച്ചാല് പുടിനും തളരുമെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ കരുതുന്നു. പുടിന്റെ പണം മുഴുവന്‍ ഈ ഒലിഗാര്‍ക്കുകളുടെ കയ്യിലാണെന്നും ആരോപണമുണ്ട്.
ആരാണ് ഒലിഗാര്‍ക്?
അങ്ങേയറ്റം സമ്പന്നരായ അടിയുറച്ച രാഷ്ട്രീയ പ്രതിബദ്ധത കൂടിയുള്ള നേതാക്കളാണ് ഒലിഗാര്‍ക്കുകള്‍. 1900ത്തിലാണ് ഇവര്‍ കൂടുതല്‍ സുശക്തരായത്. സോവിയറ്റ് യൂണിയന് തകരുകയും സ്വകാര്യവല്‍ക്കരണം ആരംഭിക്കുകയും ചെയ്ത കാലമാണിത്. പുടിന്റെ ഭരണം കൊണ്ട് നിരവധി റഷ്യന്‍ ഒലിഗാര്‍ക്കുകള്‍ക്ക് സമ്പന്നരാകാനും ശക്തരാകാനും കഴിഞ്ഞു.
സമ്പന്നരും ശക്തരുമായ ഒരു പിടിയാളുകളുടെ ഭരണത്തെയാണ് ഒലിഗാര്‍ക്കി എന്ന് വിളിക്കുന്നത്. സമ്പന്നരും അധികാരദല്ലാളന്മാരുമായ പ്രഭുക്കളുടെ ഭരണം എന്നും പറയാം. പോകെപ്പോകെ ഈ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികള്‍ ക്രെംലിനുമായി അടുത്ത ബന്ധമുള്ളവരായി മാറി. പുടിന്റെ സര്‍വ്വകാല വിശ്വസ്തരുമായി.
1991ല്‍ സോവിയറ്റ് യൂണിയന് തകര്‍ന്നതോടെ അവരുടെ റഷ്യയിലെ ഭരണത്തിലെ പിടിപാടുകള്‍ ഉപയോഗിച്ച് ഒലിഗാര്‍ക്കുകള്‍ അധികാരത്തിലേക്കുയര്‍ന്നു. സ്വകാര്യവല്‍ക്കരണവും സാമ്പത്തിക പരിഷ്കരണവും ഉപയോഗിച്ച് ഇവര്‍ ലാഭം കൊയ്തു.
വ്ളാഡിമിര്‍ പുടിനുമായി വിശ്വസ്തരായി കഴിയുന്ന കാലത്തോളം ഒലിഗാര്‍ക്കുകള്‍ സമ്പന്നതയും അല്പം ദുഷ്കീര്‍ത്തിയും ഉള്ള ജീവിതം ജീവിച്ചു. പലര്‍ക്കും സമ്പന്നതയുടെ അടയാളമായി കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍യാട്ടുകളും സ്വകാര്യസ്കൂളുകളും സ്വകാര്യ ജെറ്റുകളും സ്പോര്‍ട്സ് ക്ലബ്ബുകളും ഉണ്ട്. എന്നാല്‍ പുടിന്റെ ഉക്രൈന് ആക്രമണം ഇവരുടെ സമ്പന്നതയ്ക്ക് വിഘാതമായി.
റഷ്യന്‍ സര്‍ക്കാരിന്റെ ലോകമെമ്പാടുമുള്ള അപകീര്‍ത്തികരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2018 മുതല്‍ ഒലിഗാര്‍കുകളുടെ മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ഉക്രൈന് ആക്രമണത്തോടെ നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും റഷ്യന്‍ ഒലിഗാര്‍ക്കുകളുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്പ്പെട്ട ചില കോടിപതികളായ ഒലിഗാര്‍ക്കുകള്‍ ഇവരാണ്: സെര്‍ഗി ബോറിസ്വിച് ഇവാനോവ്, ആന്‍ഡ്രി പട്രൂഷെവ്, മകന് നിക്കോളായി പ്ലാറ്റോനോവിച്ച് പട്രൂഷൊവ്, ഇവാന് ഇഗോറെവിച് സെചിന്‍, മകന് ഇഗോര്‍ ഇവാനോവിച്ച് സെചിന്‍, അലക്സാണ്ടര്‍ അലക്സാന്‍ഡ്രോവിച് വേദ്യാഖിന്‍, ആന്‍ഡ്രി സെര്‍ഗ്യെവിച് പുച്കോവ്, യുറി അലെക്സെവിച് സോളോവിവ്.
ഇതുവഴി പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. റഷ്യന്‍ ഒലിഗാര്‍ക്കുകള്‍ക്ക് ലിഗ്വേറിയന്‍ തീരത്തും സര്‍ഡീനിയയിലും ലേക് കോമോയിലും ഉള്ള 15.6 കോടി ഡോളറിന്റെ ലക്ഷ്വറി യാട്ടുകളും വില്ലകളും ഇറ്റലി പിടിച്ചെടുത്തു. ഗെന്നഡി ടിംചെങ്കോ എന്ന പുടിന്റെ അടുത്ത അനുയായിയായ ഒലിഗാര്‍ക്കിന്റെയ സൂപ്പര്‍ യാട്ട് ആണ് പിടിച്ചെടുത്തത്. അലക്സി മോര്‍ഡഷോവിന്റെ 6.5 കോടി യൂറോ വിലമതിക്കുന്ന ലേഡി എം എന്ന യാട്ടാണ് പിടിച്ചത്.
റഷ്യ-ഉക്രൈന് ബിസിനസുകാരനായ അലിഷര്‍ ഉസ്മനൊവിന്റെ എമറാള്‍ഡ് തീരത്തെ വില്ല പിടിച്ചെടുത്തു. പുടിന്റെ പണം മുഴുവന്‍ ഈ ഒലിഗാര്‍ക്കുകളുടെ കയ്യിലാണെന്നും ആരോപണമുണ്ട്.
ഇഗോര്‍ സെചിന്‍ എന്ന പുടിന്റെ അടുത്ത അനുയായിയും റോസ്നെഫ്റ്റ് എന്ന എണ്ണക്കമ്പനി നടത്തുകയും ചെയ്യുന്ന ഒലിഗാര്‍കിന്റെ യാട്ട് ഫ്രഞ്ച് സര്‍ക്കാര്‍ പിടിച്ചെടുത്തു. പുടിന്റെ അനുയായിയായ റോമന്‍ അബ്രമോവിച് എന്ന ഒലിഗാര്‍ക്കിന്റേതാണ് ചെല്‍സി എന്ന വിഖ്യാത ഫുട്ബാള്‍ ക്ലബ്ബ്. ഈ ക്ലബ് മരവിപ്പിക്കുമോ എന്ന ഭയന്ന് അബ്രമോവിച്ച് ചെല്‍സിയെ വില്ക്കാന് പോവുകയാണ് ഇദ്ദേഹം. ഇവരുടെ പല നിക്ഷേപങ്ങളും ഷെല്‍ കമ്പനികളിലായതിനാല്‍ കണ്ടെത്താന്‍ ഇനിയും സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: