Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ: ജഡേജ (175* റണ്‍സ് & 9 വിക്കറ്റ്)

ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്‌സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 06:45 pm IST
in Cricket

മൊഹാലി: മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

കരിയറിലെ 100ാം ടെസ്റ്റ് ജയത്തോടെ ആഘോഷമാക്കാന്‍ വിരാട് കോലിക്കുമായി. ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്‌സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.രണ്ടാം ഇന്നിങ്‌സില്‍ 400 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ മത്സരം ബാക്കിനില്‍ക്കെയായിരുന്നു ഇത്.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്‌ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി. രണ്ട് ഇന്നിങ്‌സിലുമായി ആറു വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്‍, കപില്‍ ദേവിനെ (434) മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് താരത്തിന് മുന്നിലുള്ളത്.

നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സുമായി ഭേദപ്പെട്ട നിലയിലായിരുന്ന ശ്രീലങ്കയ്‌ക്ക്, അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത് 13 റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെയാണ്. 81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്‌വെല്ലയാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയുടെ ടോപ് സ്‌കോറര്‍. ലഹിരു തിരിമാനെ (0), ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (27), പഥും നിസ്സങ്ക (6), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡിസില്‍വ (30), ചരിത് അസലങ്ക (20), സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ദെനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0), ലഹിരു കുമാര (4) എന്നിവര്‍ക്കൊന്നും കാര്യമാ സംഭാവന ചെയ്യാനായില്ല.

നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്‌ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 174 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ 400 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.

ജഡേജയ്‌ക്കു പുറമേ രണ്ടു വിക്കറ്റ് വീതം പിഴുത ജസ്പ്രീത് ബുമ്ര, രവിചന്ദ്രന്‍ അശ്വിന്‍, ഒരു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി എന്നിവരും തിളങ്ങി. 20 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ രണ്ട് വിക്കറ്റെടുത്തത്. ബുമ്ര 14 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടും ഷമി 12 ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.

Tags: rohit sharmaVirat Kohliജഡേജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജുവും രോഹിത് ശര്‍മയും
Cricket

ഇത് സഞ്ജു സ്‌പെഷല്‍ 97*

India

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ നല‍്കും, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.