ന്യൂദല്‍ഹി; സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.
അണിഞ്ഞൊരുങ്ങിയ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്ന് ആളുകള്‍ വിചാരിക്കുന്നത് എന്തുകൊണ്ട്? നിങ്ങള്‍ അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും സ്റ്റിയറിംഗ് നിങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും’ – റുബിക ലിയാഖത്ത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ടീറ്റാണിത്. മുടിയില്‍ മുല്ലപ്പൂവും നെറ്റിയില്‍ പൊട്ടും സാരിയും അണിഞ്ഞ് കാറോടിക്കുന്ന സ്വന്തം ഫോട്ടോയും റുബിക ലിയാഖത് ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
ഉടനെ തീവ്രഇസ്ലാംവാദികള്‍ റുബികയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇസ്ലാം വിരുദ്ധ വേഷം ധരി്ച്ചതിനാണ് ഒട്ടേറെപ്പേര്‍ റുബികയെ വിമര്‍ശിച്ചത്. എന്തുകൊണ്ട് ഹിജാബ് ധരിച്ചില്ല എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. നേരത്തെ ഹിജാബ് വിവാദമുണ്ടായപ്പോള്‍ അതിനെ എതിര്‍ത്ത പത്രപ്രവര്‍ത്തക കൂടിയാണ് റുബിക ലിയാഖത്. സ്‌കൂളുകളില്‍ യൂണിഫോമാണ് ധരിയ്‌ക്കേണ്ടതെന്നും അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമുള്ള അഭിപ്രായക്കാരിയാണ് റുബിക ലിയാഖത്.
‘സാരിയില്‍ നിങ്ങള്‍ കൂളാണ്. പക്ഷെ സാരിയില്‍ നിങ്ങളെ ഒതു തോന്ന്യാസിയെപ്പോലെ തോന്നിക്കും. നിങ്ങള്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് സാരിയണിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല.’- ഇതായിരുന്നു ഫിറോസ് ഖാന്‍ എന്നയാളുടെ പ്രതികരണം.
‘നിങ്ങള്‍ക്ക് മേക്കപ്പണിഞ്ഞ് കാര്‍ ഓടിക്കാം. പക്ഷെ നിങ്ങള്‍ക്ക് ഹിജാബ് അണിഞ്ഞ് പഠിക്കാന്‍ കഴിയില്ല’- മറ്റൊരു ഇസ്ലാമിസ്റ്റ് പറയുന്നു. ഹിജാബിന്റെ പേരില്‍ ഒരു ആള്‍ക്കൂട്ട ഉന്മാദം സൃഷ്ടിക്കാന്‍ ഇസ്ലാമിസ്‌ററുകള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് റുബിക ലിയാഖതിനെതിരായ സൈബര്‍ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: