തിരുവനന്തപുരം : ആര്‍ക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമര്‍ശനം പുതിയ കാലത്തിന് യോജിച്ചതല്ല. വിവാദങ്ങള്‍ ഉയരുന്നെന്ന് കരുതി പദ്ധതി മാറ്റിവെയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ സിയാല്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി നാടിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാര്‍ പ്ലാന്റ്. സില്‍വര്‍ ലൈന്‍ പദ്ധതി ആരേയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നവര്‍ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമര്‍ശനം പുതിയ കാലത്തിന് യോജിച്ചതല്ല. പദ്ധതിയെ തളര്‍ത്താന്‍ പലരും ശ്രമങ്ങള്‍ നടത്തി വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പദ്ധതിക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. കെ റെയിലിനെതിരായി ബിജെപി സംസ്ഥാന കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 ന് കൊച്ചിയില്‍ ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കെ റെയില്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ പദയാത്രയടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: