കീവ്: റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ തകര്‍ക്കുന്നതിന്റെ വിഡിയോ ഉക്രൈന് സര്‍ക്കാര്‍ പുറത്തുവിട്ടു. ആകാശത്തു പറക്കുന്ന വിമാനം താഴേക്ക് വീഴുന്നതും താഴ്ന്ന് പറക്കുന്ന വിമാനം മിസൈല്‍ ഏറ്റ് തീ കത്തുന്നതും ഡിഫന്‍സ് ഓഫ് ഉക്രൈയന്‍ എന്ന ഓദ്യോഗിക ട്വിറ്റന് ഹാന്‍ഡിലൂടെ പുറത്തു വിട്ടു.
ഉക്രെയ്നിന്റെ പ്രതിരോധ മന്ത്രാലയം പങ്കിട്ട ഏറ്റവും പുതിയ വീഡിയോയില്‍, റഷ്യന്‍ ഹെലികോപ്റ്റര്‍ കീവിന്റെ സൈന്യം വെടിവച്ചപ്പോള്‍ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്റര്‍ ചാരമായി. മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ നിലത്ത് തകരുകയും വന്‍ തീപിടിത്തം ഉണ്ടാവുകയും ചെയ്തു
നൂറുകണക്കിന് റഷ്യന്‍ ടാങ്കുകളും വാഹനങ്ങളും ഉക്രൈന് സേന തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉക്രൈന് സൈന്യം വെടിവച്ചിടുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എണ്ണം വര്‍ധിച്ചു വരികയാണ്. പ്രതീക്ഷിച്ചതിലും വലിയ പ്രതിരോധം റഷ്യ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയതയുടെ പ്രബുദ്ധമായ ചൈതന്യത്തോടെ റഷ്യന്‍ ആക്രമണത്തിന് തിരിച്ചടി നല്കി, തങ്ങളുടെ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ പോരാടുകയാണ് എന്നാണ് ഉക്രൈന് സൈന്യം അവകാശപ്പെടുന്നത്. സേനയുടെ അഭിപ്രായത്തില്‍, അവര്‍ ക്രെംലിന് സൈന്യത്തിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തി, അവരുടെ നൂറുകണക്കിന് ഹെലികോപ്റ്ററുകളും ടാങ്കുകളും പീരങ്കികളും തകര്‍ത്തു. 9,000ത്തിലധികം റഷ്യന്‍ സൈനികര്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടതായും അവര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: