തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്. രാവിലെ 11ന് എകെജി സെന്ററില്‍ വെച്ചാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്.
സച്ചിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാവുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
സച്ചിന് ദേവുമായി എസ്എഫ്ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ നേരത്തെ വാര്‍ത്തകളോട് പ്രതികരിച്ചത്. ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.രണ്ട് പേര്‍ക്കും കുടുംബവും പാര്‍ട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൗഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പ്രതികരിച്ചിരുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റ് ശ്രീലതയുടേയും മകളാണ് ആര്യ. കെ.എം. നന്ദകുമാര്‍, ഷീജ ദമ്പതികളുടെ മകനാണ് സച്ചിന് ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: