മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 175 റണ്‍സുമായി കീഴടങ്ങാതെ നിന്ന് രവീന്ദ്ര ജഡേജ തന്റെ ആദ്യകാല ഉപദേശകരിലൊരാളായ ഷെയ്ന് വോണിന് ഉചിതമായ ആദരാഞ്ജലി അര്‍പ്പിച്ചു.
ജഡേജയുടെ ഈ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 574 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുത്തു. നിസ്സങ്കയും (26) ചരിത് അസങ്ക (1) യുമാണ് ക്രീസില്‍.
ജഡേജ 228 പന്തിലാണ് 175 റണ്‍സ് നേടിയത്. 17 ഫോറും മൂന്ന് സിക്സറും അടിച്ചു. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കരിയറിലെ ഏറ്റവും മികച്ച സ്കോറും ഇതു തന്നെ. കഴിഞ്ഞ ദിവസം അന്തരിച്ച സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണ്‍ ആദ്യകാല ഉപദേശകനായിരുന്നു.
അഞ്ചിന് 357 റണ്‍സെന്ന സ്കോറിനാണ് ഇന്ത്യ ഇന്നിങ്സ് പുനരാരംഭിച്ചത്. ജഡേജയ്ക്ക് മികച്ച പിന്തുണ നല്കിയ അശ്വിന് 61 റണ്‍സ് എടുത്തു. ഏഴാം വിക്കറ്റില്‍ ജഡേജയും അശ്വിനും 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലക്മലിന്റെ പന്തില്‍ അശ്വിന് വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. തുടര്‍ന്നെത്തിയ ജയന്ത് രണ്ട് റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമി 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ശ്രീലങ്കയുടെ തുടക്കം മോശമായി. ഓപ്പണര്‍ ലാഹിരു തിരുമാനെ 17 റണ്‍സിന് പുറത്തായി. സ്പിന്നര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് നിലംപൊത്തുമ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രം. തിരുമാനെയ്ക്ക് പിറകെ ക്യാപ്റ്റന്‍ ദിമുത്തു കരുണരത്നയും മടങ്ങി. 28 റണ്‍സ് കുറിച്ച കരുണരത്ന ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തുടര്‍ന്നെത്തിയ ഏയ്ഞ്ചലോ മാത്യൂസിനും പിടിച്ചുനില്‍ക്കാനായില്ല. 22 റണ്‍സുമായി കളം വിട്ടു. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ധനഞ്ജയ ഡിസില്‍വ അനായാസം കീഴടങ്ങി. എട്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ഡിസില്‍വ അശ്വിന്റെ പന്തില്‍ വീണു. അശ്വിന് പതിമൂന്ന്് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: