മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി മന്ത്രിയായ നവാബ് മാലിക് ദാവൂദ് ഗ്യാങിന്റെ സഹായത്തോടെ 300 കോടി രൂപയുടെ ഭൂമി 55 ലക്ഷത്തിന് തട്ടിയെടുത്തത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഇതിന്റെ പേരിലാണ് ഇഡി അദ്ദേഹത്തെ വലയിലാക്കിയത്.
1999ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇദ്ദേഹം കുടുങ്ങിയത്. മുനീറ പ്ലംബര്‍ എന്ന സ്ത്രീയില്‍ നിന്നാണ് ഇദ്ദേഹം വിവാദ ഭൂമി വാങ്ങിയത്. മുനീറ പ്ലംബറുടെ പൂര്‍വ്വീക സ്വത്തായിരുന്നു ഈ ഭൂമി. മുംബൈ നഗരത്തില്‍ കിടക്കുന്ന ഈ ഭൂമിക്ക് ഇന്നത്തെ വിപണി വില 300 കോടി രൂപയാണ്. പക്ഷെ നവാബ് മാലിക്ക് ഭൂമി വാങ്ങിയത് 55 ലക്ഷം രൂപയ്ക്കാണ്. വിലക്കെടുത്ത 1999ല്‍ ഇതിന്റെ വില 3.3 കോടി രൂപയായിരുന്നു.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സഹായത്തോടെയായിരുന്നു നവാബ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ മുനീറ പ്ലംബര്‍ക്ക് വേണ്ട പരിഗണന നല്‍കാതെയായിരുന്നു ഈ ഇടപാട്. ഇഡി കേസ് വിശദീകരിക്കുന്നത് ഇങ്ങിനെ: മുനീറ പ്ലംബറുടെ കയ്യില്‍ നിന്നും സോളിഡസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് നവാബ് മാലിക്ക് ഭൂമി തട്ടിയെടുത്തത്. മാലിക്കിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ളതാണ് ഈ കമ്പനി. ദാവൂദ് ഗാങ്ങില്‍പ്പെട്ട ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ വഴിയാണ് ഭൂമി വാങ്ങിയത്. വാസ്തവത്തില്‍ മുനീറ പ്ലംബര്‍ തന്റെ മൂന്നേക്കര്‍ ഭൂമിയക്ക് പവര്‍ ഓഫ് അറ്റോണി അവകാശം നല്‍കിയത് സലിം പട്ടേല്‍ എന്ന വ്യക്തിക്കാണ്. ഹസീന പാര്‍ക്കറുടെ അടുത്ത സുഹൃത്താണ് സലിം പട്ടേല്‍. തന്റെ ഭൂമിയിലെ ചില കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുനീറ പ്ലംബര്‍ ഈ ഭൂമി നല്‍കിയത്. നവാബ് മാലിക്കിനെ താന്‍ കണ്ടിട്ടില്ലെന്നും തന്റെ ഭൂമി വില്ക്കാന് ആരോടും താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും മുനീറ പ്ലംബര്‍ പറയുന്നു.
പവര്‍ ഓഫ് അറ്റോണി നല്‍കിയിരുന്നെങ്കിലും ഒരിയ്ക്കലും സലിം പട്ടേലിന് ഭൂമി വില്‍ക്കാനുള്ള അധികാരം നല്‍കിയിരുന്നില്ല. മൂന്നാമത് ഒരു പാര്‍ട്ടിക്ക് ഭൂമി വില്ക്കാന് താന്‍ ഒരിയ്ക്കലും ഒരു സമ്മതപത്രവും ഒപ്പിട്ട് നല്‍കിയിരുന്നില്ലെന്നും മുനീറ പ്ലംബര്‍ പറയുന്നു. സലിം മാലിക്ക് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും 1989 സപ്തംബര്‍ 12ന് മുനീറ പ്ലംബര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു.
മാലിക്കിന് തീവ്രവാദ പണമിടപാടുകളില്‍ ബന്ധമുണ്ടായിരുന്നെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അനില്‍ സിങ്ങ് വാദിക്കുന്നു. മുനീറ പ്ലംബറുടെ കയ്യില്‍ നിന്നും ഈ ഭൂമി നവാബ് മാലിക്ക് തട്ടിയെടുക്കുകയായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. ദാവൂദ് സംഘത്തിന്റെ സഹായത്തോടെ നിരവധി വ്യാജ നിയമരേഖകള്‍ നവാബ് മാലിക്ക് തയ്യാറാക്കി. തന്റെ ക്രിമിനല്‍ക്കുറ്റത്തിന് നിയമത്തിന്റെ പരിരക്ഷ നല്‍കാനായിരുന്നു ഈ നീക്കം.
നവാബ് മാലിക്കിന് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് ഇഡിയുടെ പ്രത്യേക കോടതി ജഡ്ജി രാഹുല്‍ റൊകാഡെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: