ഇസ്ലമാബാദ്: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിലെ രണ്ടാമനും അഫ്ഗാൻ ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാവുകയാണ്. ഹഖാനി ശൃംഖല എന്ന ഭീകരഗ്രൂപ്പിന്റെ നേതാവായ സിറാജുദ്ദീൻ ഹഖാനിയുടെ പൂർണ്ണരൂപം ഇതുവരെ മാധ്യമങ്ങള്‍ പുറത്തു വന്നിരുന്നില്ല. അമേരിക്കയുടെ കൈവശമുള്ള ചിത്രത്തിൽ പോലും മുഖം പാതി മറച്ച ഹഖാനിയെയാണ് കാണാനാവുക. അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ്ബിഐ സിറാജുദ്ദീൻ ഹഖാനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി ഡോളറാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്.
വൈറല്‍ വീഡിയോ കാണാം:
കാബൂളിൽ ശനിയാഴ്ച നടന്ന അഫ്ഗാൻ പോലീസ് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാന്‍ എത്തിയ സിറാജുദ്ദീൻ ഹഖാനിയുടെ വീഡിയോ ആണ് വൈറലായി പ്രചരിക്കുന്നത്. ഹഖാനിയെ കണ്ട് പാക് അംബാസിഡർ മൻസൂർ അഹമ്മദ് ഖാന്‍ അറ്റന്‍ഷനില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പാക് അംബാസഡറെ ഗൗനിക്കുക പോലും ചെയ്യാതെ ഹഖാനി നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
കറുത്ത തലപ്പാവ് ധരിച്ച് അതിന് മുകളിൽ ഷാൾ പുതച്ചാണ് ഹഖാനി എത്തിയത്. ഹഖാനി സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പോലീസ് ഓഫീസർക്കൊപ്പം നടന്നു പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘നിങ്ങളുടെ വിശ്വാസത്തിന് വേണ്ടി ഞാൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നു’വെന്നാണ് പ്രസംഗത്തിൽ സിറാജുദ്ദീൻ പറഞ്ഞത്. അഫ്ഗാൻ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് അഫ്ഗാൻ ദേശീയ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
അമേരിക്കന്‍ പട്ടാളത്തെ നിര്‍ഭയം നേരിട്ട സംഘമാണ് ഹഖാനി വിഭാഗക്കാർ. ഹഖാനി എന്നൊരു സംഘം ഇല്ലെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. ഹഖാനിയെ ആഭ്യന്തരമന്ത്രിയാക്കിയതിന് പിന്നില്‍ പാകിസ്ഥാന്റെ കരങ്ങളുണ്ടെന്ന് താലിബാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ നാളുകളില്‍ വാര്‍ത്ത വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: