മോസ്കോ: റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് കള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി റഷ്യ. സൈനിക നടപടിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മോശമായി ചിത്രീകരിച്ചാല്‍ 15 വര്‍ഷം വരെ തടവിന് പാര്‍ലമെന്റ് അംഗീകാരം നല്കി. റഷ്യയിലെ മാധ്യമങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാകും.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക മാധ്യമങ്ങളില്‍ റഷ്യയുടെ സൈനിക നടപടിക്കെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടങ്ങളിലും പ്രതിഷേധവും ഉണ്ടായി. ഇതോടെയാണ് പുതിയ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ സൈനിക നടപടിയെ യുദ്ധമെന്ന് വിളിക്കരുതെന്നും പൗരന്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: