തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ റിസള്‍ട്ട് പൂര്‍ണമായി പ്രഖ്യാപിക്കാനാവാത്തതിന്റെ പഴി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍വ്വകലാശാല നീക്കം മാപ്പര്‍ഹിക്കാത്തതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്.
ഫാള്‍സ് നമ്പറിടാതെ മൂല്യനിര്‍ണയത്തിനയച്ച ഉത്തരകടലാസുകള്‍ കാണാതായതോടെ റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരായില്ല എന്ന് നിലപാടെടുക്കുന്ന സര്‍വ്വകലാശാല നീക്കം വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന വഞ്ചനയാണ്.
ഇത് മൂലം വിദ്യാര്‍ത്ഥികള്‍ പരീക്ഷ തോറ്റതായി കണക്കാക്കി രണ്ടാമതും പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടാവും. നിലവില്‍ രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കണ്ട അവസാന തീയതിയും ഇന്നലെ തീര്‍ന്നതോടെ തങ്ങളുടെ വിലപ്പെട്ട ഒരു വര്‍ഷംകൂടി നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാന്‍ കാരണക്കാരായ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തില്‍ ഉടനടി പരിഹാരം കാണണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: