മാധ്യമ പ്രവര്‍ത്തകനായ ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ഹോളിഫാദര്‍’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണ് ഹോളി ഫാദര്‍. ലോറൈന്‍ എന്ന എഴുത്തുകാരി എഴുതിയ ‘ഹോളിഫാദര്‍’ എന്ന പുസ്തകത്തിന് ലഭിച്ച ബുക്കര്‍ പുരസ്കാരത്തിന്റെ കീര്‍ത്തിയിലും ആഘോഷങ്ങളിലും മുഴുങ്ങാതെ ഉള്ളില്‍ നിലയ്ക്കാത്ത തേങ്ങലൊതുക്കുന്നു… അത് തന്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ്…പിതാവിനുവേണ്ടി ജീവിച്ച മകളും മകള്‍ക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്ക്ക് ഒരു മാതൃകയാണ്…..
റൊസാരിയോ ഫെഡറിക് എന്ന തന്റെ എഴുപതുകാരനായ പിതാവ് ‘ഡിമെന്‍ഷ്യ’ അസുഖം മൂലം മറവിയുടെ ആഴക്കയങ്ങളില്‍ അകപ്പെടുമ്പോള്‍ മകളായ ലോറൈന്‍ അമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ചു പിതാവിനെ ശുശ്രുഷിക്കാന് വേണ്ടി നാട്ടിലെത്തുന്നു… അഞ്ചുവര്‍ഷത്തെ സ്നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഇടക്കിടക്ക് ഹൃസ്വമായ നിമിഷങ്ങളില്‍ ഓര്‍മ്മ തിരിച്ചുകിട്ടുന്നു … പലപ്പോഴും ഒരു മിന്നല്‍പോലെ ഓര്‍മ്മ വരുന്നതും പോകുന്നതും തിരിച്ചറിയാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല…
പക്ഷെ…? തന്റെ രോഗദുരന്തങ്ങളുടെ ചുഴിയില്‍ മകള്‍ ഉലയുന്നുവെന്നു തോന്നിയത് കൊണ്ടാവാം പാതിരാത്രിയുടെ വിജനതയില്‍ കടലിന്റെ തിരയേറ്റങ്ങളില്‍ സ്വയം അലിയാന്‍ റോസ്സാരിയോ എന്ന പിതാവ് തീരുമാനിക്കുകയാണ്…
ഭരതം ആര്‍ട്സിന്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് പീറ്ററും, ചിത്രസംയോജനം സോബിന്‍ കെ സോമനും നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോന് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മൂന്നാര്‍, കുട്ടിക്കാനം, കൊച്ചി, എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ തോട്ടത്തില്‍ ആണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായി റോസ്സാരിയോയെ അവതരിപ്പിക്കുന്നത് അമേരിക്കന്‍ പ്രവാസിയായ രാജു തോട്ടം ആണ്. മറീന മൈക്കിള്‍ ആണ് ചിത്രത്തിലെ നായിക ലോറൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് രംഗന്, പ്രകാശ് പയ്യാനക്കല്‍, റീയ, പ്രീജ, പ്രഗ്യ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. മെയ് മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: