തിരുവനന്തപുരം: മീഡിയ വണ്ണിന് വിലക്കേര്‍പ്പെടുത്തിയ സിംഗിള്‍ ബെഞ്ച് വിധി ശരിവച്ച ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടിയത് ഗുരുതര വിഷയങ്ങളെന്ന് സംവാദകന്‍ ശ്രീജിത് പണിക്കര്‍.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ട് രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചു. ഒരു രേഖ മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയെ സംബന്ധിച്ചും രണ്ടാമത്തേത് മീഡിയാ വണ്ണിനെ സംബന്ധിച്ചും ആണ്. ആദ്യ രേഖയില്‍, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് ചില അനഭിമത ശക്തികളുമായി ബന്ധമുണ്ടെന്നും അത് സുരക്ഷാ ഭീഷണിയാണെന്നും രേഖകളില്‍ ഉണ്ടെന്നും ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മീഡിയാ വൺ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞ സുപ്രധാന കാര്യങ്ങൾ കേട്ടോളൂ:
[1] മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ട് രേഖകൾ കേന്ദ്രസർക്കാർ സമർപ്പിച്ചു. ഒരു രേഖ മീഡിയ വൺ ലൈഫ്, മീഡിയ വൺ ഗ്ലോബൽ എന്നിവയെ സംബന്ധിച്ചും രണ്ടാമത്തേത് മീഡിയാ വണ്ണിനെ സംബന്ധിച്ചും ആണ്. ആദ്യ രേഖയിൽ, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പരാമർശമുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് ചില അനഭിമത ശക്തികളുമായി ബന്ധമുണ്ടെന്നും അത് സുരക്ഷാ ഭീഷണിയാണെന്നും രേഖകളിൽ ഉണ്ട്.
[2] മീഡിയാ വണ്ണുമായി ബന്ധപ്പെട്ട രണ്ടാമത്തെ രേഖയിൽ, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അതിന്റെ മാനേജിങ് ഡയറക്ടർക്കും എതിരെ ഇന്റലിജൻസ് ബ്യൂറോ നൽകിയ ഗുരുതരമായ റിപ്പോർട്ടുകളുണ്ട്. പൊതുക്രമത്തെയും സുരക്ഷയെയും ബാധിക്കുന്ന സുവ്യക്തവും സുപ്രധാനവുമായ സൂചനകൾ ഈ രേഖകളിൽ ഉണ്ട്. ഇവയെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂക്ഷിക്കുന്ന രഹസ്യരേഖകൾ ആയതിനാൽ ദേശസുരക്ഷ, പൊതുക്രമം, ഭരണസംബന്ധിയായ മറ്റു വിഷയങ്ങൾ എന്നിവ പരിഗണിച്ച് കൂടുതലൊന്നും വിശദമാക്കാൻ ഞങ്ങൾ താല്പര്യപ്പെടുന്നില്ല.
[3] രാജ്യത്തിന്റെ സുതാര്യവും സുഗമമായ പ്രവർത്തനത്തിന് ദേശസുരക്ഷയും പൊതുക്രമവും വളരെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ മറ്റെന്തിനെക്കാളും പ്രാധാന്യവും പരിഗണനയും നൽകേണ്ടത് പൗരന്മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ആവണം.
[4] മീഡിയാ വൺ ലൈസൻസ് പുതുക്കി നൽകാത്ത നടപടി പുനഃപരിശോധിക്കാൻ കഴിയില്ലെന്ന ജസ്റ്റിസ് നഗരേഷിന്റെ തീരുമാനം ശരിയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജസ്റ്റിസ് നഗരേഷിന്റെ വിധിയിൽ എന്തെങ്കിലും തെറ്റോ അപര്യാപ്തതയോ ഉണ്ടെന്നോ അതിനാൽ അതിൽ ഇടപെടൽ ഉണ്ടാകേണ്ട സാഹചര്യമുണ്ടെന്നോ സ്ഥാപിക്കുന്നതിൽ പരാതിക്കാർ പരാജയപ്പെട്ടിരിക്കുന്നു. അപ്പീൽ പരാജയപ്പെട്ടിരിക്കുന്നു എന്നും അത് തള്ളിക്കളയുന്നു എന്നും പ്രത്യേകിച്ച് പറയേണ്ടതില്ല.
ചുരുക്കത്തിൽ, ‘അത്രിസംഹിത’ ഉദ്ധരിച്ച് ജസ്റ്റിസ് നഗരേഷ് പറഞ്ഞതും അത് ഉദ്ധരിക്കാതെ ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ പറഞ്ഞതും ഒന്നുതന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: