Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊവിഡിനൊപ്പം സര്‍ക്കാരിന്റെ അവഗണന: അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക്, സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നു

അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 02:01 pm IST
in Thrissur

തൃശ്ശൂര്‍: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വരുമാനത്തില്‍ തുടര്‍ച്ചയായുണ്ടായ കുറവ് മിക്ക അക്ഷയ കേന്ദ്രങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചത്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും പ്രതിസന്ധിക്കു കാരണമായെന്ന് നടത്തിപ്പുകാര്‍ പറയുന്നു.  

ജനകീയ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തിനായി രണ്ടു പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച അക്ഷയ അതിനുശേഷം സര്‍ക്കാരിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികളായ ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ ഫിനാന്‍സിങ് തുടങ്ങിയവ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കീഴില്‍ തന്നെയുള്ള സാക്ഷരതാ മിഷന്‍ അതോറിറ്റി, കുടുംബശ്രീ മിഷന്‍ എന്നിവ പോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും സൗജന്യമായി നല്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. അക്ഷയ വഴി നല്കുന്ന സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലമില്ലെന്നതാണ് നടത്തിപ്പുകാരെ അലട്ടുന്ന പ്രധാന പ്രശ്നം.  

വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പര്‍, മഷി എന്നിവയുടെ വില എന്നിവ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്നതിനുള്ള അംഗീകൃത സ്ഥാപനം അക്ഷയ കേന്ദ്രങ്ങളാണെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നതിനു യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.  

ജില്ലയില്‍ തുടക്കത്തില്‍ അഞ്ഞൂറോളം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതില്‍ പലതും ഇക്കാലയളവില്‍ പൂട്ടിപ്പോയി. പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ തന്നെ പലതും എപ്പോള്‍ വേണമെങ്കിലും പൂട്ടാവുന്ന തരത്തില്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.

Tags: AkshayacovidShutdown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

World

ഭീകര പരിശീലനം: ഗ്രീസില്‍ 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

World

ട്രംപിനെ ജനവിരുദ്ധനാക്കി ഷട്ട് ഡൗണ്‍; അമേരിക്കയിലെ ജനസേവനം നല്‍കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു മാസമായി അടച്ചുപൂട്ടിയ നിലയില്‍

World

അടച്ചു പൂട്ടലിന്റെ മൂന്നാഴ്ച: ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിസന്ധിയിൽ അമേരിക്ക

World

ഭരണസ്തംഭനത്തിന്റെ മൂന്നാം വാരം: സ്വന്തം റെക്കോര്‍ഡ് ട്രംപ് തിരുത്തുമോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.