മോസ്കോ: ബലാറസിനെ ആണവമുക്ത രാജ്യമെന്ന പദവിയില്‍ നിന്ന് നീക്കി ഭരണഘടനാ ഭേദഗതി പാസാക്കി. ഉക്രൈനില്‍ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ സൂചനയ്ക്ക് പിന്നാലെയാണ് ബലാറസില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്. ഇതോടെ റഷ്യക്ക് ബലാറസില്‍ ആണവായുധങ്ങള്‍ എത്തിക്കാനാകും. നേരത്തെ ഉക്രൈനിലേക്കുള്ള ആക്രമണത്തില്‍ ബലാറസ് അതിര്‍ത്തിയും റഷ്യ ഉപയോഗിച്ചിരുന്നു.
ബെലാറസ് അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയില്‍ ഉക്രൈന് തലസ്ഥാനമായ കീവും ഉള്‍പ്പെടും. റഷ്യയിലെ ആണവായുധ പ്രതിരോധ സേനയ്ക്ക് അടിയന്തര സാഹചര്യത്തില്‍ പ്രത്യേക ചുമതല നല്‍കിയതായും റിപ്പേര്‍ട്ടുണ്ട്. ഭരണഘടനയില്‍ ഭേദഗതി വരുത്തിയെതിനെതിരെ ലോക രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെലാറസിന് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തി. ഇതിന് പുറമെ നിലവിലെ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകഷെങ്കോയെ 2034 വരെ അധികാരത്തില്‍ നിലനിര്‍ത്താനും തീരുമാനമായി. 2034 വരെ ബെലാറസില്‍ പൊതു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: