ന്യൂദല്‍ഹി: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഉക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. ഉക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ചരക്ക് ഇന്ന് അയയ്‌ക്കും.
ഒഴിപ്പിക്കാന്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് നരേന്ദ്ര മോദി, ഉക്രൈയ്‌നിന് പടിഞ്ഞാറുള്ള രണ്ട് അയല്‍രാജ്യങ്ങളായ റൊമാനിയ പ്രധാനമന്ത്രി നിക്കോളേ ഐയോണല്‍ സിയുക്ക, സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ എന്നിവരുമായും സംസാരിച്ചു. ‘രാഷ്‌ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തിന് മോദി ഊന്നല്‍ നല്‍കി’
നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും മാനുഷിക പ്രതിസന്ധിയിലും പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു, ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച
ഉക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കണമെന്നും അവിടുത്തെ സമീപ നഗരങ്ങളില്‍ താമസിക്കാനുമാണ് നിര്‍ദേശം. നേരിട്ട് അതിര്‍ത്തിയിലേക്ക് പോകരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് അതിര്‍ത്തിയിലേക്ക് പോകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ്, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മാനിച്ച് എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍ യുെ്രെകന്‍ വിട്ടിരുന്നെന്നും ബാഗ്ചി പറഞ്ഞു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വിമാനത്തിന്റെ ലഭ്യതയെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉക്രൈന്‍ അതിര്‍ത്തി കടന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്ത്യക്കാര്‍ ഉക്രൈന്‍ അതിര്‍ത്തി സുരക്ഷിതരായി കടക്കുക എന്നതിനേക്കുറിച്ചാണ് തങ്ങള്‍ക്ക് പ്രധാന ആശങ്കയെന്നും ബാഗ്ചി പറഞ്ഞു.
ഉക്രൈന്‍ രക്ഷാദൗത്യം ‘ഓപ്പറേഷന്‍ ഗംഗ’ വിജയകരമായി മുന്നേറുകയാണ്. ബുഡാപെസ്റ്റില്‍ നിന്നുള്ള ആറാമത്തെ വിമാനം, 240 ഇന്ത്യന്‍ പൗരന്മാരുമായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നു.
രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കും..
റൊമാനിയ ,മോള്‍ഡോവ എന്നിവിടങ്ങളില്‍ കൂടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചുമതല ജോതിരാദിത്യ സിന്ധ്യ വഹിക്കും. .കിരണ്‍ റിജിജു സ്ലോവാക്യയിലും, ഹര്‍ദീപ് സിങ് പുരി ഹംഗറിയിലും വി.കെ.സിംഗ് പോളണ്ടിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് .
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യന്‍ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍ എംബസി വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകള്‍ വഴി ഉക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: