ശ്രീനഗര്‍: കശ്മീരിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ശ്രീനഗറിലെ ജാമിയ മസ്ജിദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നു. 2019 ആഗസ്തില്‍ അടച്ചിട്ടതിന് ശേഷമാണ് ഇതാദ്യമായി പള്ളി തുറക്കുന്നത്.
ജില്ലാ ഭരണകൂടാധികാരികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പള്ളി സന്ദര്‍ശിച്ച് പള്ളിയധികൃതരുമായി ചര്‍ച്ച നടത്തി. കശ്മീര്‍ താഴ് വരയിലെ ഏറ്റവുംവലിയ സാംസ്കാരിക മത കേന്ദ്രമാണ് ഈ പള്ളി. 2019 ആഗസ്ത അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുമാറ്റിയ ശേഷമാണ് പള്ളി അടച്ചിട്ടിരുന്നത്.
ഇടയ്ക്ക് വെച്ച് പള്ളി തുറന്നെങ്കിലും പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീണ്ടും അടച്ചിട്ടു. കഴിഞ്ഞ 30 ആഴ്ചകളായി കൂട്ടപ്രാര്‍ത്ഥന ഇല്ലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പൊലീസ് ഐജിയും 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഐതിഹാസിക പള്ളി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പള്ളിയ്ക്കുള്ളില്‍ 40,000 പേര്‍ക്ക് വരെ ഒറ്റയടിക്ക് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: