സൂറിച്ച് :ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഫിഫ റഷ്യയെ വിലക്കി. റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട്, പോളണ്ട്, സ്വീഡന് തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങള്‍ റഷ്യയുമായി കളിക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരിക്കുകയാണ്.
റഷ്യയുടെ പതാക, റഷ്യയുടെ ദേശീയ ഗാനം എന്നിവയുമായി ബന്ധപ്പെടുന്ന ഒരു ടീമിനെയും മത്സരിപ്പിക്കാന്‍ കഴിയില്ലെന്നതാണ് ഫിഫയുടെ നിലപാട്. ലോകകപ്പ് ഫുട്ബാളിനുള്ള പ്ലേ ഓഫ് മത്സരത്തില്‍ മാര്‍ച്ചില്‍ റഷ്യ പോളണ്ടിനെ നേരിടേണ്ടതാണ്. അതില്‍ വിജയികളായവര്‍ ചെക് റിപ്പബ്ലിക്കിനെയോ സ്വീഡനെയോ നേരിടണം.
ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ സെമിയിലാണ് റഷ്യ പോളണ്ടിനെ നേരിടുക. മാര്‍ച്ച് 24ന് മോസ്കോയിലാണ് മത്സരം. ഇതിലെ വിജയി മാര്‍ച്ച് 29ന് സ്വീഡനെയോ ചെക് റിപ്പബ്ലിക്കിനെയോ നേരിടണം. ഇതിലെ വിജയിയാണ് ഖത്തറില്‍ 2022 നവമ്പര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ലോകകപ്പ് ഫുട്ബാളില്‍ കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: