അനീഷ് അയിലം
തിരുവനന്തപുരം: കീവിൽ ബോംബും ഷെല്ലുകളും പതിക്കുമ്പോൾ ജീവരക്ഷാർത്ഥം ബങ്കറിൽ ഒളിക്കുമ്പോഴും ആര്യം സൈറയെ കൈവിട്ടില്ല. തന്റെ ഭക്ഷണം എടുക്കാനായില്ലെങ്കിലും അവൾ സൈറയുടെ ഭക്ഷണം എടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനടയിൽ ആര്യ ഓടി നടന്ന് സൈറയ്ക്ക് പാസ്പോർട്ട് തയ്യാറാക്കി. റൊമിനിയൻ അതിർത്തിയിലേക്ക് പോയപ്പോഴും സൈറയെ അവൾ നെഞ്ചോട് ചേർത്തു പിടിച്ചു.
റൊമാനിയൻ അതിർത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെ വാഹനം നിർത്തി ഡ്രൈവർ. അവിടന്ന് മുന്നോട്ടു നടക്കണം. അവൾ സൈറയെ തോളിലേറ്റി. സൈറയുടെ ഭാരം താങ്ങാനാകാതെ വന്നപ്പോൾ കുടിവെള്ളം ഉപേക്ഷിച്ചു. സൈറയുടെ കാലുകൾ തണുത്ത് മരവിച്ചപ്പോൾ അവൾ അത് പൊതിഞ്ഞുപിടിച്ചു. അതിർത്തിയിൽ സൈറയില്ലാതെ അവൾ വരില്ലെന്ന് ശാഠ്യം പിടിച്ചു. ഒടുവിൽ റൊമേനിയിൻ അതിർത്തി കടന്ന് …ഓപ്പറേഷൻ ഗംഗയിലൂടെ അവളും അവളുടെ സൈറയും നാട്ടിലെത്തും.
ഇത് സഹജീവി സ്നേഹത്തിന്റെ കഥയാണ്. സൈറയെന്ന നായയെ ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് കിട്ടുന്നത് കീവിൽ പഠനത്തിന് എത്തിയപ്പോഴാണ്. അന്നുമുതൽ തുടങ്ങിയതാണ് സൈറയും ആര്യയും തമ്മിലുള്ള ആത്മബന്ധം. യുദ്ധം തുടങ്ങി എല്ലാവരും കയ്യിൽ കിട്ടിയ സാധനങ്ങളുമായി ബങ്കറുകകളിൽ അഭയം പ്രാപിച്ചു. അപ്പോൾ സൈറയെയും സൈറയുടെ ഭക്ഷണവും ആര്യ കൃത്യമായി എടുത്തുവച്ചു. തന്റെ ഭക്ഷണം പോലും എടുക്കാൻ ആര്യമറന്നു. പിന്നീട് ഇന്ത്യയിൽ എത്തുക എന്ന ചിന്തയായി. എന്നാൽ സൈറയെ ഉപേക്ഷിക്കാൻ ആര്യയ്ക്ക് മനസുവന്നില്ല. ഷെല്ലിംഗിനിടയിലും അവൾ ഓഫീസുകൾ കയറി ഇറങ്ങി സൈറയ്ക്ക് പാസ്പോർട്ട് സംഘടിപ്പിച്ചു. ഒടുവിൽ സൈറയുടെ മുനഷ്യ സ്നേഹത്തിന് മുന്നിൽ സൈറയക്കും പാസ്പോർട് ലഭിച്ചു.
കീവിൽ നിന്നും റൊമാനിയൻ ബോഡറിലേക്ക് ഒരു ബസ്സിലായിരുന്നു യാത്ര. റൊമാനിയയ്ക്ക് 12 കിലോമീറ്റർ ദൂരത്തു വച്ചു ഡ്രൈവർ വണ്ടി നിർത്തി. അതുവരെ പോകാനെ വാഹനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. കൊടും തണുപ്പിൽ ആര്യ സൈറയെ എടുത്തുകൊണ്ട് നടന്നു. ഭാരം താങ്ങാനാകാതെ വന്നപ്പോൾ കുടിവെള്ളം വഴിയിൽ ഉപേക്ഷിച്ചു. സൈറയെ കടത്തിവിടാതെ താനും വരില്ലെന്ന് ആര്യ ശഠിച്ചു. സൈറയുമായി അതിർത്തിയിലെത്തി. ആര്യയ്ക്ക് സൈറയോടുള്ള സ്നേഹം മനസിലാക്കിയത് കൊണ്ടാകണം റൊമാനവിയൻ പട്ടാളക്കാർ അവൾക്കൊപ്പം സൈറയെയും അതിർത്തി കടക്കാൻ അനുവദിച്ചു. ഇന്ത്യൻ എംബസി ഇരുകരങ്ങളും നീട്ടി ആര്യയെയും സൈറയെയും സ്വീകരിച്ചു. ഇപ്പോൾ ആര്യയും സൈറയും ഇന്ത്യിലേക്ക് വരാൻ ഒരുങ്ങുകയാണ്. ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും ഓപ്പറേഷൻ ഗംഗയിലൂടെ ആര്യ ഇന്ത്യയിൽ എത്തുമ്പോൾ സൈറയും ഉണ്ടാകും…ആര്യയുടെ നെഞ്ചിൽ തലചാച്ച് സൈറയും ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: