തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗയിലൂടെ ഉക്രൈനില്‍ നിന്ന് ദല്ഹിയിലെത്തിയവര്ക്ക് വന്‍സ്വീകരണമൊരുക്കി സംസ്ഥാനങ്ങള്‍. എന്നാല്‍, അക്കാര്യത്തിലും നാണക്കേടായി മാറി കേരള സര്‍ക്കാരിന്റെ ഇടപെടല്‍. 30 മലയാളികള്‍ക്കായി വെറും രണ്ടുകാറുകളാണ് കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കയച്ചത്. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചെങ്കിലും വിമാനത്താവളത്തില്‍ അതൊന്നും ദൃശ്യമായിരുന്നുല്ല. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് ഉക്രൈനില്‍ നിന്നുള്ള ആദ്യവിമാനം ദല്‍ഹിയിലെത്തിയത്.
നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്ക്കും തുറന്നു. കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് മൂന്നു മണി കഴിഞ്ഞാണ്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് അവരെത്തിയത് രണ്ടുകാറുമായാണ്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായി യുപിയും മഹാരാഷ്ട്രയുമെത്തിയപ്പോഴാണ് കേരളത്തിന്റെ നിരുത്തരവാദിത്വപരമായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: