Categories: Social Trend

കറന്‍സിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരുടെ ഫോട്ടോ പ്രിന്റ് ചെയ്യാന്‍; പരിഹാസവുമായി സന്ദീപ് വാര്യര്‍

ഇതിനിടെ മീഡിയ വണ്‍ അടക്കം ചില മാധ്യമങ്ങള്‍ പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മോള്‍വോ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published by

തിരുവനന്തപുരം:  ഉെ്രെകനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ ഗംഗ’എന്ന രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ത്യയിലെത്തിക്കഴിഞ്ഞു. 249 ഇന്ത്യന്‍ പൗരന്‍മാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഏഴരയോടെയാണ് ഡല്‍ഹിയിലെത്തിയത്.

ഇതിനിടെ മീഡിയ വണ്‍ അടക്കം ചില മാധ്യമങ്ങള്‍ പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മോള്‍വോ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം:

പോസ്റ്റിന്റെ പൂര്‍ണരൂപം-

‘ആ ഇന്ത്യന്‍ കറന്‍സിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ ?എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരുടെ ഫോട്ടോ പ്രിന്റ് ചെയ്യാനാ..’ഇതിന്റെ താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts