കീവ്: റഷ്യയുടെ കരുത്തിന് മുന്നില്‍ ഒടുവില്‍ ഉക്രൈന്‍ അടിയറവ് പറഞ്ഞതായി റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ച റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ട് വെച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തന്നെയാകാമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഈ നിര്‍ദേശം സെലെന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു.
ഉക്രൈന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘം ബെലാറസില്‍ റഷ്യന്‍ പ്രതിനിധി സംഘവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തും. മുന്‍ധാരണകള്‍ ഒഴിവാക്കിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്‌ക്കില്ലെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമര്‍ സെലന്‍സ്‌കി ആദ്യം വാശിപിടിച്ചിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമായതിനാലാണ് ബെലാറൂസില്‍ ചര്‍ച്ച വേണ്ടെന്ന് സെലന്‍സ്കി അറിയിച്ചത്.നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങളില്‍ വെച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു സെലന്‍സ്കിയുടെ നിലപാട്. വാഴ്‌സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ ബെലാറസില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
ഞായറാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ എല്ലാ ദിക്കുകളില്‍ നിന്നും ശക്തമായ ആക്രമണം നടത്തിയിരുന്നു. കീവില്‍ റഷ്യ ശക്തമായ പ്രഹരം ഏല്‍പിക്കുന്നതില്‍ വിജയിച്ചു. കീവ് ഇപ്പോഴും തങ്ങളുടെ പക്കലാണെന്നാണ് ഉക്രൈന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും റഷ്യ ഏതാണ്ട് മേല്‍ക്കൈ നേടിയിരിക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് ഉക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ഖാര്‍കീവിലെ അധിനിവേഷം കടുപ്പിച്ച് റഷ്യന്‍ സൈന്യം. കര, വ്യോമ, നാവികം എന്നീ മൂന്ന് വിഭാഗങ്ങളില്‍ കൂടിയുള്ള റഷ്യ ഉക്രൈനിനെ വളഞ്ഞിരിക്കുകയാണ്. മിസൈല്‍ ആക്രമണത്തില്‍ ഖാര്‍കീവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്‍ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: