കീവ്: ആയുധശക്തിയുടെയും ആള്‍ബലത്തിന്റെയും കാര്യത്തില്‍ റഷ്യ ആനയെങ്കില്‍ ഉക്രൈന് കുഴിയാനയാണ്. ഇരുരാഷ്ട്രങ്ങളെയും താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതിരോധത്തിലെ റഷ്യ 4580 കോടി ഡോളര്‍ ചെലവിടുമ്പോള്‍ ഉക്രൈന് ചെലവിടുന്നത് വെറും 470 കോടി ഡോളര്‍ മാത്രം. അതായത് റഷ്യയുടെ പത്തിലൊന്ന് – ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പുറത്ത് വിട്ട വിവരമാണിത്.
റഷ്യയുടെ സജീവ സായുധ സൈനികര്‍ 9 ലക്ഷമാണെങ്കില്‍ കരുതലായി ഉള്ളത് വേറെ 20 ലക്ഷം സായുധസൈനികര്‍. ഉക്രൈനില്‍ ഉള്ളത് വെറും 1.96 ലക്ഷം സജീവ സൈനികര്‍ മാത്രം. കരുതലായുള്ളത് 9 ലക്ഷം പേരുമാണ്. ഇനി കരസേന കരുത്തെടുത്തു നോക്കിയാല്‍ റഷ്യയ്ക്ക് ഉക്രൈനേക്കാള്‍ രണ്ട് മടങ്ങ് കരുത്തുണ്ട്. ഉക്രൈനിന്റേത് 1.25 ലക്ഷം പേരാണെങ്കില്‍ റഷ്യയുടേത് 2.8 ലക്ഷം പേര് വരും.
വ്യോമസേനയുടെ കാര്യമെടുത്താല്‍ റഷ്യയുടെ കരുത്ത് ഉക്രൈനേക്കാള്‍ അഞ്ച് മടങ്ങാണ്. ഉക്രൈന്റെ പക്കല്‍ 35,0000 പേരുണ്ടെങ്കില്‍ റഷ്യയുടെ പക്കല്‍ ഉള്ളത് രണ്ട് ലക്ഷം പേരാണ്.
ഇനി യുദ്ധവാഹനങ്ങളുടെ കാര്യമെടുത്താലും റഷ്യയുടെ കരുത്ത് ഉക്രൈന്റേതിനേക്കാള് അഞ്ച് ഇരട്ടിയാണ്. ഉക്രൈനില്‍ 3309 വാഹനങ്ങള്‍ ഉണ്ടെങ്കില്‍ റഷ്യയില്‍ 15,857 വാഹനങ്ങള്‍ ഉണ്ട്. എയര്‍ക്രാഫ്റ്റുകള്‍ റഷ്യയുടെ പക്കല്‍ 1391 എണ്ണം ഉണ്ടെങ്കില്‍ ഉക്രൈന്റെ പക്കല്‍ വെറും 128 എയര്‍ക്രാഫ്റ്റുകള്‍ മാത്രം.
ഹെലികോപ്റ്ററുകളുടെ കാര്യമെടുത്താന്‍ ഇതുതന്നെ സ്ഥിതി. ഉക്രൈന്റെ പക്കല്‍ 55 ഹെലികോപ്റ്ററുകളുണ്ടെങ്കില് റഷ്യയുടെ പക്കലുള്ളത് 821 ഹെലികോപ്റ്ററുകള്‍. ഇനി മുങ്ങിക്കപ്പലുകളുടെ കാര്യമെടുത്താലാണ് തമാശ. റഷ്യയുടെ പക്കല്‍ 49 മുങ്ങിക്കപ്പലുകളുണ്ടെങ്കില് ഉക്രൈനില്‍ ഒരെണ്ണം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: