കൊച്ചി : എറണാകുളം ജില്ലാ കമ്മിറ്റി വിഎസ് പക്ഷത്താണ്. ജില്ലാ കമ്മിറ്റിക്ക് എം.എം. ലോറന്‍സിനോട് ഒരു ഇഷ്ടവുമില്ല. അഭിനയമാണ്. സി.എന്‍. തമ്പ്രാനും കുട്ടാളികളും ചേര്‍ന്ന് എല്ലാം നാടകം നടത്തുകയാണെന്നും രൂക്ഷ വിമര്‍ശനവുമായി എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ട
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ എം.എം ലോറന്‍സിനെ പുകഴ്ത്തി പോസ്റ്റ് പങ്കുവെച്ചിരുന്നു. അസാന്നിധ്യത്തിലും സമ്മേളനത്തില്‍ നിറഞ്ഞ് സഖാവ് എം.എം. ലോറന്‍സ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് മകള്‍ എഫ്ബിയിലൂടെ തന്നെ മറുപടി പറഞ്ഞിരിക്കുന്നത്.
സഖാവ് എം.എം.ലോറന്‍സിനെ വെട്ടിനിരത്തിയവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തുന്നു. ചതിച്ചവര്‍ നല്ലത് പറയുന്നു. ദിനേശ് മണി, ചന്ദ്രന് പിള്ള ചതിയന്‍ ചന്തുമാര്‍ ലോറന്‍സിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു. വിഭാഗീയതയുടെ നാലുകളില്‍ പാര്‍ട്ടി അപ്പച്ചനെ തെക്കുവടക്ക് ഓടിപ്പിച്ചിട്ടുണ്ട്. ഒരു പ്രാവശ്യ അല്ല, പലതവണ, എം.എം. ലോറന്‍സിന്റെ പരിപാടികള്‍ ദേശാഭിമാനിയി്ല് കൊടുക്കാത്ത കാലമുണ്ടായിരുന്നു.
വെട്ടിനിരത്തി കേന്ദ്രകമ്മറ്റിയില്‍ നിന്നും തരം താഴ്ത്തി ഏരിയ കമ്മറ്റികിലാക്കിയിട്ട് അപമാനിച്ചതിന് കൈയും കണക്കും ഇല്ല. അദ്ദേഹത്തെ കണ്ടാല്‍ സഖാക്കള്‍ സംസാരിക്കില്ല, ചിരിക്കാറുമില്ല, സഖാവ് ഇ.എം.എസ് അന്തരിച്ചപ്പോള്‍ എ.കെ.ജി. സെന്ററില്‍ സഖാവിന്റെ ഭൗതിക ശരിരത്തിനരികില് നിന്ന് ഉന്തി തള്ളി മാറ്റി എം.എ. ബേബി എന്ന സഖാവ്. കോട്ടയത്ത് ഒരു വിവാഹ ചടങ്ങിന് കണ്ടപ്പോള്‍ സഖാവ് ഇ.കെ.നായനാര്‍ കണ്ട ഭാവം നടിച്ചില്ല.
വെട്ടി നിരത്തിയവര്‍, അപമാനിച്ചവര്‍, വേദനിപ്പിച്ചവര്‍, ഇറക്കി വിട്ടവര്‍, അവഗണിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തുകയാണ്. ആശുപത്രി കിടക്കയില്‍ കഴിയുന്ന എം.എം. ലോറന്‍സിന് ഓര്‍മ്മക്കുറവുണ്ട്. പാര്‍ട്ടി പറയുന്നത് പൊതു പ്രവര്‍ത്തനങ്ങളുടെ പാരാവാരം നെഞ്ചിലേറ്റി രോഗ കിടക്കിയിലാണ് എന്നാണ്.
പാര്‍ട്ടി സഖാക്കളുടെ ചതി നെഞ്ചിലേറ്റിയാണ് സഖാവ് എം.എം.ലോറന്‍സ് ആശുപത്രിയില്‍ കിടക്കുന്നത് കഴിഞ്ഞ മെയ് 21ന് ചിലകാര്യങ്ങള്‍ എന്നോടും മിലനോടും അന്ന് ബൈസ്റ്റാന്‍ഡറായി ഉണ്ടായിരുന്ന ആളോടും പറഞ്ഞിരുന്നെന്നും ആശ ലോറന്‍സിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: